ഇന്ധന വില വര്‍ദ്ധനവ് രണ്ടാം ദിവസം. പ്രൈവറ്റ് ബസ്സുകള്‍ ഓട്ടം നിര്‍ത്തും.
രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു. പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് വർധിച്ചത്. രണ്ട് ദിവസത്തിൽ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയും ഡീസലിന് കൂടിയത് 69 പൈസയുമാണ്. എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ എല്ലാ ദിവസവും വിലവര്‍ധന ഉണ്ടാകാനാണ് സാധ്യത.
ഇന്നലെ പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില വർധിപ്പിച്ചത്. വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിനും ഇന്നലെ 50 രൂപ ഒറ്റയടിക്ക് കൂട്ടിയിരുന്നു. അതേസമയം സംസ്ഥാനത്തെ ഓട്ടോ ടാക്സി നിരക്ക് കൂട്ടുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. ബസ് ചാർജ്ജ് വര്‍ധനക്കായി സ്വകാര്യ ബസുകള്‍ സമരത്തിന് ഒരുങ്ങുകയാണ്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ബസ്സുകള്‍ ഓട്ടം നിര്‍ത്തുമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

