NEWS MAINWORLD

ബംഗ്ലാദേശില്‍ നൊബേൽ സമ്മാന ജേതാവ് പ്രൊഫ. മുഹമ്മദ് യൂനസ് പുതിയ പ്രധാനമന്ത്രി

നൊബേൽ സമ്മാന ജേതാവ് പ്രൊഫ. മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ വ്യാഴാഴ്ച രാത്രി 8:00 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന് കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ പറഞ്ഞു. ഉപദേശക സമിതിയിൽ 15 അംഗങ്ങളുണ്ടാകാമെന്നും അദ്ദേഹം അറിയിച്ചു.

തൊഴില്‍ സംവരണത്തെ പ്രതിക്ഷേധം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെയാണ്, 84 കാരനായ സാമ്പത്തിക വിദഗ്ധൻ യൂനസിനെ ഇടക്കാല സർക്കാരിൻ്റെ തലവനായി പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ ചൊവ്വാഴ്ച നിയമിച്ചു.