സുവര്‍ണ്ണ ക്ലിനിക്‍: മൂന്നാം വാര്‍ഷികാഘോഷം ഇന്ന്
ബെംഗളൂരുവിലെ മലയാളി സംഘടനകള്‍ നടത്തുന്ന സാമൂഹീക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിത്യസ്ഥമായ പാത സ്വീകരിച്ച് ആരോഗ്യരംഗത്ത് സജീവ സാന്നിദ്ധ്യമാകുവാനായി സുവര്‍ണ്ണ കര്‍ണ്ണാടക കേരള സമാജം ഈസ്റ്റ് സോണ്‍ ആരംഭിച്ച സുവര്‍ണ്ണ ക്ലിനിക്കിന്‍റെ മൂന്നാം വാര്‍ഷികം ഇന്ന് ആഘോഷിക്കുന്നു. കമ്മനഹള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സുവര്‍ണ്ണ ക്ലിനിക്കിന്‍റെ പരിസരത്തു രാവിലെ 11മണിക്കു ചേരുന്ന പൊതു സമ്മേളനം കോര്‍പ്പറേറ്റര്‍ പത്ഭനാഭ റെഢി നിര്‍വ്വഹിക്കും. പ്രമുഖ വ്യവസായി സാങ്കി പ്രസാദ് മുഖ്യ അതിഥി ആയിരിക്കും. വിദ്യാഭ്യാസ രംഗത്തും മറ്റ് സാമൂഹിക സേവന രംഗത്തും ബെംഗളൂരുവിലെ മലയാളി സംഘടനകള്‍ നടത്തി വരുന്നത്. എന്നാല്‍ ആരോഗ്യ രംഗത്ത് അവരുടെ സാന്നിദ്ധ്യം തുലോം കുറവാണ്. ഈ സാഹചര്യത്തിലാണ് ഏറ്റവും കുറഞ്ഞ ചിലവില്‍ ചികത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സുവര്‍ണ്ണ കര്‍ണ്ണാടക കേരള സമാജം ഈസ്റ്റ് സോണിന്‍റെ നേതൃത്വത്തില്‍ സുവര്‍ണ്ണ ക്ലിനിക‍്‍ ആരംഭിക്കുന്നത്. എല്ലാവിധ ലാബോറട്ടറി സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിച്ചു വരുന്ന ക്ലിനിക്കില്‍ ഏറ്റവും ചുരുങ്ങിയ ചിലവില്‍ മലയാളികളായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ ലഭ്യമാക്കിയിരിക്കുന്നത് സാധാരണക്കാരായ മലയാളികള്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്.