സ്ഫോടനത്തില്‍ എന്‍എ ഹാരീസ് എംഎല്‍എക്ക് പരുക്ക്
കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും എം.എല്‍.എയുമായ എന്‍.എ ഹാരിസിന് സ്ഫോടനത്തില്‍ പരിക്ക്. ശാന്തിനഗറില്‍ ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്തു മടങ്ങുന്പോഴായിരുന്നു സ്ഫോടനം. എംഎല്‍എയുടെ കൂടെ ഉണ്ടായിരുന്ന മറ്റ് അഞ്ചുപേര്‍ക്കു കൂടി പരുക്കേറ്റിട്ടുണ്ട്. ആരുടേയും പരുക്ക് സാരമുള്ളതല്ല. എംഎല്‍എക്ക് കാലിനാണ് പരക്കേറ്റത്. പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുവാന്‍ തുടങ്ങുന്പോള്‍ സമീപത്തുണ്ടായിരുന്ന അജ്ഞാത വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.തീവ്രത കുറഞ്ഞ സ്ഫോടനമാണുണ്ടായതെന്നാണ് പോലീസ് അറിയിച്ചു.മലയാളിയായ എന്‍.എ ഹാരിസ് ബംഗളുരുവിലെ ശാന്തിനഗര്‍ മണ്ഡലത്തിലെ ജനപ്രതിനിധിയാണ്.