INDIANEWS MAIN

“നാഥുറാം ഗോഡ്‌സെ എന്റെ ആദര്‍ശപുരുഷന്‍” കുട്ടികള്‍ക്കായി ഗുജറാത്ത് സര്‍ക്കാര്‍ നടത്തിയ പ്രസംഗ മത്സര വഷയം വിവാദത്തില്‍!

ദക്ഷിണ ഗുജറാത്തിലെ വൽസാദ് ജില്ലയില്‍ സ്കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാന സര്‍ക്കാര്‍ “മാരോ ആദർശ് നാഥുറാം ഗോഡ്‌സെ (എന്റെ ആദര്‍ശപുരുഷന്‍ നാഥുറാം ഗോഡ്‌സെ)” എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്തി വിവാദത്തിലായി. സംസ്ഥാന സർക്കാരിന്റെ യുവജന സേവന സാംസ്കാരിക പ്രവർത്തന വകുപ്പാണ് ( youth service and cultural activities department) അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ജില്ലാതല ബാലപ്രതിഭാ ശോധ് സ്പർധയുടെ (ടാലന്‍റ് സേര്‍ച്ച്) ഭാഗമായി മത്സരം നടത്തി വിവാദത്തിലായത്.

ഫെബ്രുവരി 14ന് ജീല്ലാ തലത്തില്‍ നടന്ന മത്സരം ജില്ലിലെ പ്രധാന സ്കൂളുകളിലൊന്നായ കുസുമം സ്വാശ്രയ വിദ്യാലയത്തിൽ വച്ച് ആണ് സംഘടിപ്പിച്ചത്. മത്സരത്തിൽ 25 ഓളം സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പ്രസംഗമത്സരത്തിന് പുറമേ ദോഹ ഛന്ദ് സോപായ്, നാടോടി സംഗീതം, നാടോടിക്കഥകൾ, ഉപന്യാസ രചന, സ്വഭാവ വേഷങ്ങൾ, ഗാനമേള, ഭജന, നാടോടി നൃത്തം, കരകൗശലവസ്തുക്കൾ തുടങ്ങിയ മത്സരങ്ങളും നടന്നു.
അന്നേ ദിവസം മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

വിഷയം സോഷ്യല്‍ മീഡികള്‍ ഏറ്റെടുത്ത് വിവാദമായതോടെ അത്തരമൊരു മത്സരത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്ന് വൽസാദ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബരയ്യ പറഞ്ഞു. “ജില്ലാ യുവ വികാസ് ഓഫീസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിനാൽ കുസുമം വിദ്യാലയത്തിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിനെക്കുറിച്ച് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഫെബ്രുവരി 14 ന് വൽസാദിലെ തിത്തൽ റോഡിലുള്ള കുസുമം വിദ്യാലയത്തിൽ നടക്കുന്ന വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവ വികാസ് ഓഫീസ് ഫെബ്രുവരി 8 ന് ജില്ലയിലെ 25 സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും കത്ത് നൽകിയിരുന്നു വെന്നും ബരയ്യ പറഞ്ഞു.

എന്നാല്‍, മത്സരംങ്ങള്‍ നടന്ന സ്‌കൂളായ കുസുമം വിദ്യാലയ മാനേജ്‌മെന്റ് ആകട്ടെ അധികൃതരുടെ ആവശ്യ പ്രകാരം പരിപാടിക്ക് സ്ഥലം വിട്ടുനൽകുക മാത്രമാണ് ചെയ്തതെന്നും സ്‌കൂളിലെ അധ്യാപകരോ വിദ്യാർത്ഥികളോ പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും അറിയിച്ചു. എന്നാല്‍ കുസുമം സ്കൂളിലെ ഒരു വിദ്യാർത്ഥി പ്രസംഗ മത്സരത്തിൽ പങ്കെടുത്തതായും സമ്മാനം നേടിയതായും വൈബ്സ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് വിവാദമായതോടെ
“ഗാന്ധിനഗറിലെ സാംസ്കാരിക വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനായ നീതാബെൻ ഗാവ്‌ലിയെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണവും അന്വേഷണവും ആരംഭിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പ്രസംഗ മത്സരനവിഷയവുംനവ്യാപകമായി അപലപിക്കപ്പെട്ടതോടെ പരിപാടിയുടെ സംഘാടകർ ഒന്നാം സമ്മാനം നേടിയ ആൺകുട്ടിയോട് ട്രോഫി തിരികെ നൽകാൻ നിർദ്ദേശിച്ചു. എന്നാല്‍ “എന്റെ അധ്യാപകരെയും സര്‍ക്കാരിനേയും വിശ്വാസത്തിലെടുത്ത് കഠിനാദ്ധ്വാനം ചെയ്ത് നേടിയ തിരികെ നല്‍കാന്‍ ആവശ്യപ്പെടുന്നത് ന്യായമല്ല,” എന്ന് പ്രസംഗ മത്സരത്തിലെ വിജയി കണ്ണീരോടെ പറഞ്ഞു. “പ്രസംഗ വ്യക്തത, വിഷയ പരിജ്ഞാനം (വിഷയം എന്റെ ആദര്‍ശപുരുഷന്‍ നാഥുറാം ഗോഡ്‌സെ”) അവതരണ ശൈലി എന്നിവ പരിഗണിച്ചാണ് വിദ്യാര്‍ത്ഥി സമ്മാനാര്‍ഹനായത്.

2014-ൽ നരേന്ദ്രമോദി അധികാരത്തിൽ വന്നതു മുതൽ, രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥൂറാം വിനായക്‍ ഗോഡ്‌സെയെ മഹത്വവത്കരിക്കുവാനുള്ള ശ്രമം ബിജെപിയുടെയും ആർഎസ്എസിന്റെയും അവരുടെ അനുബന്ധ സംഘടനകളുടെയും സംസ്ഥാനത്ത് വ്യാപകമായി നടന്നു വരുകയാണ്. അതിന്‍റെഏറ്റവും അവസാനത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ പ്രസംഗ മത്സരം. ഇത്തരം നീക്കങ്ങള്‍ക്ക് കാര്യമായ നിയമനടപടികളൊന്നും എടുക്കുവാന്‍ സംസ്ഥാനത്ത് അധിക‍ൃതര്‍ തയ്യാറാകുന്നുമില്ല.