69 വർഷത്തിനുശേഷം എയർഇന്ത്യ തറവാട്ടിൽ തിരിച്ചെത്തി.

Print Friendly, PDF & Email

69 വർഷത്തിനുശേഷം എയർഇന്ത്യ തറവാട്ടിൽ തിരിച്ചെത്തി. പൊതുമേഖല സ്ഥാപനമായിരുന്ന എയര്‍ ഇന്ത്യ പൂര്‍ണ്ണമായും സര്‍ക്കാരില്‍ നിന്ന് ഇന്നലെ എയര്‍ ഇന്ത്യ ഏറ്റെടുത്തു. ടെൻഡറിലൂടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ ടാറ്റ സൺസിന് എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസർക്കാർ കൈമാറിയതോടെയാണ് ഏറ്റെടുക്കല്‍ പ്രകൃയ പൂര്‍ണ്ണമായത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവയുടെ 100 ശതമാനവും ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗമായ എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനവും ഓഹരികളാണ് ടാറ്റയ്‌ക്ക് കൈമാറിയത്. പിന്നാലെ എയർ ഇന്ത്യ ചെയർമാൻ വിക്രം ദേവ് ദത്ത് ഉൾപ്പെടെ ഡയറക്‌ടർ ബോർഡംഗങ്ങൾ രാജിവയ്ക്കുകയും ടാറ്റയുടെ പ്രതിനിധികൾ ചുമതല ഏൽക്കുകയും ചെയ്തു. ഇതോടെ ഐതിഹാസികമായ ‘മഹാരാജ’ എയര്‍ലൈനിന്റെ പൂര്‍ണനിയന്ത്രണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു.

ഏറ്റെടുക്കലിന് മുമ്പ് ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുകയും എയര്‍ ഇന്ത്യയുടെ കുടുംബത്തിലേക്കുള്ള മടക്കം ഏറ്റവും സന്തോഷപ്രദമെന്ന് ലോകത്തെ അറിയിക്കുകയും ചെയ്തു. എയർ ഇന്ത്യയിലെ 12,000 ജീവനക്കാർ ഇനിമുതല്‍ ടാറ്റയുടെ ജീവനക്കാരാവും. ഒരു വർഷത്തേക്ക് ജീവനക്കാരെ പുറത്താക്കരുതെന്ന് കരാറിൽ വ്യവസ്ഥയുണ്ട്.

1932 ഒക്‌ടോബർ‌ 15ന് ജെആര്‍ഡി ടാറ്റ ടാറ്റ എയർലൈൻസ് സ്ഥാപിച്ചതോടെയാണ് ഇന്ത്യയുടെ ആകാശയാത്രയുടെ ചരിത്രം ആരംഭിക്കുന്നത്. 1953 ആഗസ്‌റ്റിൽ ടാറ്റ എയര്‍ലൈന്‍സ് കേന്ദ്രം ദേശസാത്കരിച്ചതോടെ അത് എയർ ഇന്ത്യ ആയി രൂപം മാറി. ടാറ്റാ ഗ്രൂപ്പിന് 2.8 കോടിരൂപ കൊടുത്താണ് കമ്പനിയുടെ മുഴുവന്‍ ഓഹരികളും അന്ന് സര്‍ക്കാര്‍ വാങ്ങിയത്. 2021 ഒക്‌ടോബർ എട്ടിന് 18,000 കോടി രൂപയ്ക്ക് ടെൻഡറിലൂടെ ടാറ്റ സൺസിന്റെ ടലേസ് (Talace) പ്രൈവറ്റ് ലിമിറ്റഡ് എയർ ഇന്ത്യയെ സ്വന്തമാക്കി.

കനത്ത കടബാധ്യതയെ തുടര്‍ന്ന് 2021 ഒക്‌ടോബർ എട്ടിന് 18,000 കോടി രൂപയ്ക്ക് പൊതു ടെൻഡറിലൂടെ ടാറ്റ സൺസിന്റെ ടലേസ് (Talace) പ്രൈവറ്റ് ലിമിറ്റഡ് എയർ ഇന്ത്യയെ സ്വന്തമാക്കി. ഇതില്‍ 15300 കോടി രൂപ എയര്‍ ഇന്ത്യയുടെ കടം വീട്ടാന്‍ ഉപയോഗിക്കും ബാക്കി കടങ്ങള്‍ ടാറ്റ കന്പനി ഏറ്റെടുക്കും.