കോവിഡ് വന്ന് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാം.
കോവിഡ് വന്ന് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം ലഭിക്കുന്നതിനു വേണ്ടി ഇപ്പോള്‍ അപേക്ഷിക്കാം. കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുക്കൾക്ക് ആണ് അമ്പതിനായിരം രൂപയുടെ ധനസഹായം ലഭിക്കുന്നത്. ആശ്രിതരായ ദാരിദ്ര രേഖക്ക് താഴെയുള്ളവർക്ക് വേണ്ടി പ്രഖ്യാപിച്ച 5000 രൂപ 36 മാസം നൽകുന്ന പദ്ധതിയും ആരംഭിച്ചിരിക്കുകയാണ്. ഈ രണ്ട് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വേണ്ടി relif.kerala.gov. in എന്ന വെബ്സൈറ്റിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അക്ഷയ ജനസേവന കേന്ദ്രങ്ങൾ വഴിയും ഇതിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. അപേക്ഷ സമർപ്പിക്കുന്ന വ്യക്തിയുടെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, കോവിഡ് മരണസർട്ടിഫിക്കറ്റ് എന്നിവയും അപേക്ഷ സമർപ്പിക്കുന്നതിന്റെ ഒപ്പം ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ട്. കൃത്യമായി തന്നെ അപേക്ഷ സമർപ്പിച്ചാൽ പരിശോധന നടത്തിയതിനു ശേഷം പണം ആശ്രിതരുടെ അക്കൗണ്ടിലേക്ക് ലഭിക്കും.

