KERALANEWS MAIN

സംസ്ഥാനത്ത് കൊവിഡ് -19 കുതിച്ചുയരുന്നു. റിക്കാര്‍ഡ് ഭേദിച്ച് ടിപിആര്‍.

സംസ്ഥാനത്ത് കൊവിഡ് (Covid 19) കുതിച്ചുയരുന്നു. ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയതിൽ ഏറ്റമുയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി (TPR) നിരക്കാണ് ഇന്നത്തേത്. 59,314 സാംപിളുകൾ പരിശോധിച്ചപ്പോൾ 30.55 ആണ് ടിപിആർ. കഴിഞ്ഞ വർഷം മെയ് 12 ൽ 29.75 ലെത്തിയതാണ് ഇതിന് മുൻപുണ്ടായ ഉയർന്ന ടിപിആർ നിരക്ക്. അന്ന് പരിശോധിച്ചത് 1,46,320 സാംപിളുകളാണ്. ഏറ്റവുമധികം കേസുകളുണ്ടായതും അന്നുതന്നെയാണ്. 43, 529 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം (3917), എറണാകുളം (3204) ജില്ലകളില്‍ പ്രതിദിന രോഗികളുടെ എണ്ണം 3000 കടന്നു. എറണാകുളത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായ മൂന്നാം ദിവസവും 30 ന് മുകളിലാണ്. തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം 11 കേന്ദ്രങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടത് ഗൗരവത്തോടെ കാണണമെന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന്റെ വിലയിരുത്തൽ. തൃശൂര്‍ (1700), കോഴിക്കോട് (1643), കോട്ടയം (1377) ജില്ലകളില്‍ 1000ന് മുകളിലാണ് ഇന്ന് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം. പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂര്‍ 649, ഇടുക്കി 594, വയനാട് 318, കാസര്‍ഗോഡ് 299 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.