INDIANEWS MAIN

കുട്ടികളുടെ കോവിഡ് വാക്സിനേഷനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്നാരംഭിക്കുന്നു.

കുട്ടികളുടെ കോവിഡ് വാക്സിനേഷനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ജനുവരി ഒന്നിന് ആരംഭിക്കും. 2007-ലോ മുമ്പോ ജനിച്ച 15-18നും ഇടയിൽ പ്രായക്കാരായ കുട്ടികൾക്കാണ് ജനുവരി മൂന്നുമുതൽ വാക്സിൻ ലഭിക്കുക. അതിനായുള്ള രജിസ്ട്രേഷനാണ് ഇന്നാരംഭിക്കുന്നത്. കോവാക്സിനാണ് കുട്ടികൾക്ക് നൽകുക. കോവിൻ ആപ്പിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് കോവിൻ ആപ്പിലൂടെ നാലുപേർക്ക് രജിസ്റ്റർചെയ്യാം. കുട്ടികൾക്ക് ഒറ്റയ്ക്കോ അച്ഛനമ്മമാർക്കൊപ്പമോ രജിസ്‌ട്രേഷന്റെ ഭാഗമാകാം. തിരിച്ചറിയൽ രേഖയായി ആധാറിനുപുറമേ സ്കൂൾ ഐ.ഡി. കാർഡും പരിഗണിക്കും.

0