ആരു വഴങ്ങും…? ആകാംക്ഷയോട് കേരളം…!
യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമഭേദഗതി ബില്ലിൽ ഗവർണര്‍ ഇന്ന് ഒപ്പുവക്കുമോ ?. കേരളം ആകാംക്ഷയോടെ കത്തിരിക്കുകയാണ്. ഹൈക്കോടതി തയ്യാറാക്കുന്ന, സർവ്വീസിലുള്ള ജഡ്‌ജിമാരുടെ പാനലിൽ നിന്ന് ചാൻസലർ കൂടിയായ ഗവർണറാണ് യൂണിവേര്സിറ്റി ട്രൈബ്യൂണലിനെ നിയമിക്കേണ്ടത് എന്നാണ് നിലവിലെ നിയമം. എന്നാല്‍ എന്നാൽ നിയമസഭ പാസാക്കിയ പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതിയെയും ചാൻസലറേയും ഒഴിവാക്കി, വിരമിച്ച ജഡ്ജിയെ സർക്കാരിന് നിയമിക്കാം. നിയമസഭ പാസാക്കിയ ബിൽ രാജ്ഭവനിലുണ്ട്. ഇതിൽ ഗവർണർ ഒപ്പുവച്ചാൽ അദ്ദേഹം അനുനയങ്ങൾക്ക് വഴങ്ങിയെന്ന് മനസിലാക്കാം. അല്ലെങ്കിൽ സർക്കാരിന് കൂടുതൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും. ഗവർണർ വഴങ്ങിയില്ലെങ്കിൽ രാജ്ഭവൻ മടക്കിയ കാലടി സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസലർ നിയമനവും പ്രതിസന്ധിയിലാകും. സർക്കാർ മൂന്നംഗ പാനൽ സമർപ്പിച്ച് നിയമനം ഗവർണറുടെ ഇഷ്ടത്തിന് വിടേണ്ടിവരും. ഏതായാലും മുഖ്യമന്ത്രിയുടെ പരസ്യപ്രതികരണത്തിൽ തൃപ്തിയില്ലെന്ന് ഗവർണർ വ്യക്തമാക്കിയ സാഹചര്യത്തിൽ സർക്കാരിന് കൂടുതൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് സൂചന.

