അമിത ദേശീയത സുപ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ – അഭിജിത് ബാനര്‍ജി
രാജ്യത്ത് ദാരിദ്ര്യമടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കുവാനുള്ള മാര്‍ഗ്ഗമാണ് അമിത ദേശീയത എന്ന് സാന്പത്തികത്തില്‍ നൊബേല്‍ സമ്മാനം നേടിയ ഇന്ത്യന്‍ സ്വദേശി അഭിജിത് ബാനര്‍ജി. ഇന്‍ഡ്യ ടുഡേ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിജിത് ബാനര്‍ജി തന്‍റെ നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയ സംവാദങ്ങളാണ് ഒരു രാജ്യത്തെ കരുത്തരാക്കി മാറ്റുന്നത്. വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള ഇടം രാജ്യത്ത് വേണം. എന്താണ് ഭരണഘടന, എന്താണ് ദേശീയത്, എന്താണ് മൗലിക ആശയങ്ങള്‍ എന്നിവയിലെല്ലാം എതിരഭിപ്രായങ്ങളും വിയോജിപ്പുകളുമുണ്ടാകും.മാറുന്ന ലോകത്ത് വിയോജിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ വളര്‍ച്ചക്ക് ആക്കം കൂട്ടുമെന്നും ചിന്താശേഷി വര്‍ദ്ധിപ്പിക്കുമന്നും അദ്ദേഹം പറഞ്ഞു.