ഗാന്ധിജി എങ്ങനെ ആത്മഹത്യ ചെയ്തു…?

Print Friendly, PDF & Email

‘ഗാന്ധിജിയെ ആപ്ഘാട് കര്‍വാ മാതെ ഷു കര്‍യു’ ?. (ഗാന്ധിജി എങ്ങനെ ആത്മഹത്യ ചെയ്തു). ചോദ്യം കേട്ട് അത്ഭുതപ്പെടേണ്ട. ഗുജറാത്തിലെ സുഫലാം ശാലാ വികാസ് സങ്കുല്‍ എന്ന സംഘടന നടത്തുന്ന സ്‌കൂളുകളിലെ ഒമ്പതാം ക്ലാസിലെ ആന്തരിക മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമായി നല്‍കിയ ചോദ്യപ്പേപ്പറില്‍ ചോദിച്ച ചോദ്യമാണിത്. അക്കാദമിക സമൂഹത്തെ മാത്രമല്ല രാജ്യത്തെതന്നെ ഞെട്ടിച്ച ഈ ചോദ്യത്തിനു പിന്നാലെ സംഭവം വിവാദമായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ചോദ്യം മാനേജ്‌മെന്റ് വകയാണെന്നും സര്‍ക്കാറിന് ഇതില്‍ പങ്കില്ലെന്നുമാണ് വിദ്യാഭ്യാസ അധികൃതരുടെ നിലപാട്. സര്‍ക്കാര്‍ ഗ്രാന്‍ഡോടെ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ മാനേജ്‌മെന്റാണ് സുഫലാം ശാലാ വികാസ് സങ്കുല്‍. നിരവധി സ്കൂളുകള്‍ ഈ മാനേജ്മെന്റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  ചോദ്യങ്ങള്‍ അങ്ങേയറ്റം അധിക്ഷേപാര്‍ഹമാണെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഭാരത് വധര്‍ വ്യക്തമാക്കി.

  •  
  •  
  •  
  •  
  •  
  •  
  •