റെയ്ഡിനു പിന്നാലെ മുൻ ഉപമുഖ്യമന്ത്രി ഡോ:ജി.പരമേശ്വരയുടെ പി.എയുടെ മരണം ദുരൂഹം

Print Friendly, PDF & Email

ബെംഗളൂരു: ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കർണാടക മുൻ ഉപമുഖ്യമന്ത്രിയും മുൻ കെപിസിസി അദ്ധ്യക്ഷനുമായ ജി പരമേശ്വരയുടെ പി എ രമേഷ് കുമാറിന്‍റെ മരണ കാരണം ദുരൂഹമായി തുടരുന്നു.

പരമേശ്വര ചെയർമാനായ മെഡിക്കൽ കോളേജിന്റെ പ്രവേശന നടപടികളിൽ വൻ ക്രമക്കേട് നടന്നെന്ന പരാതി ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി ഇയാളുടെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും വ്യാപക പരിശോധനകൾ നടന്നിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി പരമേശ്വരയുടെയും മുൻ കേന്ദ്രമന്ത്രി ആർ എൽ ജാലപ്പയുടെയും വീട്ടിലും സ്ഥാപനങ്ങളിലും ആണ് റെയ്ഡ് നടന്നത്. ബെംഗളൂരു, തുമകുരു എന്നിവിടളിലായി മുപ്പത് കേന്ദ്രങ്ങളില്‍ പരിശോധന നടന്നു. പരിശോദനയില്‍ കണക്കില്‍ പ്പെടാത്ത 5 കോടിയോളം രൂപ പിരിച്ചെടുത്തു എന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്

കേസുമായി ബന്ധപ്പെട്ട് രമേഷ് കുമാറിനെയും ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് രമേഷ് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ബെംഗളൂരു നഗരത്തിനടുത്തുള്ള ജ്ഞാന ഭാരതി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു തോട്ടത്തിലാണ് രമേഷ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാല്‍ ഇതുവരെ രമേഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തുകയോ ഇയാളെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.

ആത്മഹത്യ ആദായ നികുതി വകുപ്പിന്റെ പീഡനം മൂലമാകാമെന്ന ആരോപണം കോൺഗ്രസ് ശക്തമാക്കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് സിദ്ധാരാമയ്യ തന്നെ ആരോപണവുമായി രംഗത്തു വന്നതോടെ രമേഷ്കുമാറിന്‍റെ മരണം വിവാദമായിരിക്കുകയാണ്. ആദായ വകുപ്പിനെ ഉപയോഗിച്ച് കോണ്‍‍ഗ്രസ്സിനെ തകര്‍ക്കുവാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് സിദ്ധു ആരോപിച്ചു.

  •  
  •  
  •  
  •  
  •  
  •  
  •