മുഖ്യമന്ത്രിക്ക് പ്രത്യേക സുരക്ഷ. സുരക്ഷക്കായി പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെ നിയമിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം. പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെ തന്നെ നിയമിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുവാനും തീരുമാനം. കൂടാതെ സുരക്ഷാ ചുമതലയുള്ള ഡി.ഐ.ജിയുടെ കീഴില്‍ വിവിധ വകുപ്പുകളുടെ സമിതി രൂപവത്കരിക്കും. വിഷയവുമായി ബന്ധപ്പെട്ട പോലീസ് മേധാവിയുടെ തീരുമാനങ്ങള്‍ക്ക് ആഭ്യന്തര വകുപ്പ് അംഗീകാരം നല്‍കി. സര്‍ക്കാരിന്റെ അംഗീകാരം അറിയിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി.ജി.പിക്ക് കത്തയച്ചു.
