INDIANEWS MAIN

രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രണ്ട് രോഗികളും കര്‍ണ്ണാടകയില്‍.

രാജ്യത്ത് കോവിഡ്-19ന്‍റെപുതിയ വകകഭേദമായ ഒമിക്രോണ്‍ സ്തിരീകരിച്ചു. ബെംഗളൂരുവിലെ രണ്ടു രോഗികളിലാണ് ഒമിക്രോണ്‍ സ്ഥരീകരിച്ചത്. ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോൺ ബാധിതനായ ദക്ഷിണാഫ്രിക്കൻ സ്വദേശി കഴിഞ്ഞയാഴ്ച രാജ്യം വിട്ടതായി കർണാടക സർക്കാർ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച ഒരു സ്വകാര്യ ലാബിൽ നിന്നുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനാലാണ് 66കാരനെ രാജ്യം വിടാൻ അനുവദിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഈ മാസം 20-നാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 66-കാരൻ ദുബായ് വഴി ബംഗ്ലൂരുവിലെത്തിയത്. 24 പ്രൈമറി കോണ്ടാക്ടുകളാണ് 66-കാരന് ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. എല്ലാവരെയും കണ്ടെത്തി പരിശോധിച്ചു. നെഗറ്റീവാണെന്നാണ് ഫലം വന്നിരിക്കുന്നത്. 240 സെക്കന്‍ററി കോണ്ടാക്ടുകളാണ് ഇദ്ദേഹത്തിനുള്ളത്. ഇവരെല്ലാവരും നെഗറ്റീവാണ്. ഇദ്ദേഹത്തെ പരിശോധിക്കാൻ എത്തിയ ഡോക്ടറും സഹപ്രവർത്തകരും നിരീക്ഷണത്തിലാണ്.

ബെംഗളുരുവിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ച രണ്ടാമത്തെ രോഗി 46-കാരനായ ഒരു ഡോക്ടർ ആണ്. ഇദ്ദേഹം നിലവിൽ ബെംഗളുരുവിൽ ചികിത്സയിലാണ്. 21-ാം തീയതി പനിയും ശരീരവേദനയും കണ്ടെത്തിയതിനെത്തുടർന്ന് അന്ന് രാവിലെ 10 മണിയോടെ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയനായി. വൈകിട്ട് 4 മണിക്ക് പോസിറ്റീവായി കണ്ടെത്തി. 2. സിടി വാല്യൂസിൽ കുറവ് കണ്ടെത്തിയതിനെത്തുടർന്ന് സാംപിളുകൾ ജീനോമിക് സീക്വൻസിംഗിന് അയച്ചു. 22 മുതൽ 24 വരെ ഹോം ഐസൊലേഷനിൽ കഴിഞ്ഞ ഇദ്ദേഹം 25-ാം തീയതി ആശുപത്രിയിൽ അഡ്മിറ്റായി. മൂന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷം 27-ാം തീയതി ഡിസ്ചാർജായി. ഇദ്ദേഹത്തിന് 13 പ്രൈമറി കോണ്ടാക്ടുകളുള്ളതിൽ മൂന്നും രണ്ട് സെക്കന്‍ററി കോണ്ടാക്ടുകളും 25-ാം തീയതി തന്നെ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇവർക്ക് ഒമിക്രോൺ ബാധ തന്നെയാണോ എന്നറിയാൻ പരിശോധന നടത്തുകയാണ്. ഹൈറിസ്ക് രാജ്യങ്ങളിലേക്ക് ഒന്നും ഇക്കാലയളവിൽ ഡോക്ടർ യാത്ര നടത്തിയിരുന്നില്ല. ഈ ഡോക്ടർക്ക് വിദേശ യാത്രാ പശ്ചാത്തലമില്ല. അതുകൊണ്ടുതന്നെ ഒമിക്രോൺ ബാധിച്ചത് ബംഗ്ലൂരുവിൽ നിന്നാകാം എന്ന് കർണാടക ആരോഗ്യവകുപ്പ് പറയുന്നു. ഇവരുമായി സമ്പർക്കത്തിൽ വന്നവരടക്കം പത്ത് പേരുടെ പരിശോധന ഫലം ഉടൻ വരും.