സിപിഎം ഭയപ്പെട്ടത് സംഭവിച്ചു. പെരിയ ഇരട്ടകൊലപാതക കേസില്‍ കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
സിപിഎം ഭയപ്പെട്ടത് സംഭവിച്ചു. പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ചു സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തു. എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു (36), പ്രവർത്തകരായ വിഷ്ണുസുര (45), ശാസ്താമധു (38), റെജി വർഗീസ് (45), ഹരിപ്രസാദ് (32) എന്നിവരാണ് അറസ്റ്റിലായത്. സിബിഐ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കാസർകോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിലെ ക്യാമ്പ് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. നേരത്തെ പെരിയ ലോക്കൽ കമ്മിറ്റി മുൻഅംഗം എ പീതാംബരൻ ഉൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 19 ആയി. കേസ് ഏറ്റെടുത്തശേഷം സിബിഐ നടത്തുന്ന ആദ്യ അറസ്റ്റാണിത്. കൊലപാതകത്തിന് ഗൂഢാലചന നടത്തുകും കൊലപാതകം നടത്തുന്നതിന് വാഹനങ്ങൾ അടക്കമുള്ള സഹായം ചെയ്യുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത് ഇവരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കൊലപാതകത്തിന് രണ്ടു മണിക്കൂർ മുമ്പ് ‘അവൈലബിൾ ബ്രാഞ്ച്’ യോഗം നടത്തി കൊലപാതകം ആസൂത്രണം ചെയ്ത സംഘത്തിൽ ഇവരെല്ലാം ഉണ്ടായിരുന്നുവെന്നാണ് സിബിഐ കണ്ടെത്തല്‍.
2019 ഫെബ്രുവരി 17ന് രാത്രി ഏഴിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവര്‍ ക്രൂരമായി കൊല്ലപ്പെട്ടത്. കേസ് അന്വേഷിച്ച ക്രൈംബാഞ്ച് 2019 സെപ്തംബറിൽ കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിടുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിില്‍ പോയ സര്‍ക്കാരിന്‍റെ നടപടി ഏറെ വിമര്‍ശന വിധേയമായി. സുപ്രീം കോടതിയും ഹൈക്കോടതി വിധി ശരരിവച്ചതോടെയാണ് സിബിഐ കേസ് അന്വേഷണം ആരംഭിച്ചത്. ഇതോടെയാണ് കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ ഇപ്പോള്‍ അറസ്റ്റിലായത്.

