ഇന്ധനവിലക്കുറവിന്റെ ആശ്വാസത്തിൽ രാജ്യം.

Print Friendly, PDF & Email

കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിനോടൊപ്പം കേന്ദ്രസര്‍ക്കാരിന്‍റെ ആഹ്വാനം സ്വീകരിച്ച് മൂല്യ വർദ്ധിത നികുതി (വാറ്റ്) കുറക്കാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ തയ്യാറായതോടെ ഇന്ധനവിലക്കുറവിന്റെ ആശ്വാസത്തിലാണ് രാജ്യം. പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറച്ചതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കർണാടക, മണിപ്പൂർ സംസ്ഥാനങ്ങൾ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു. ബിഹാറിൽ പെട്രോളിന് ഒരു രൂപ മുപ്പത് പൈസയും ഡീസൽ ഒരു രൂപ തൊണ്ണൂറ് പൈസയും കുറക്കാനും തീരുമാനമായി. അതേസമയം കേരളം തീരുമാനം എടുത്തിട്ടില്ല.

കേന്ദ്രം കുറച്ച നികുതി അനുസരിച്ച് തിരുവനന്തപുരത്ത് പെട്രോൾ വില 105രൂപ 86 പൈസയായി. ഡീസൽവില 93 രൂപ 52 പൈസയായും കുറഞ്ഞു. കൊച്ചിയിൽ ഡീസൽ വില 91 രൂപ 41 പൈസ , പെട്രോൾ 104രൂപ 15 പൈസ ആണ്. കോഴിക്കോട് ഡീസൽ വില 91.79 , പെട്രോൾ വില 104.48 പൈസയുമായി. ഇന്ധന വിലക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ആയിരുന്നു കേന്ദ്ര സർക്കാര്‍ തീരുമാനം വന്നത്. ഇന്ധനത്തിന്‍റെ വാറ്റ് കുറക്കാൻ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് കേന്ദ്ര സർക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •