കര്‍ണ്ണാടക മന്ത്രിസഭാ വികസനം ചൊവ്വാഴ്ച
അവസാനം സംസ്ഥാനത്തിന് മന്ത്രി സഭ. ഭരണ കൈമാറ്റം നടന്നിട്ട് മൂന്നാഴ്ചയായെങ്കിലും മുഖ്യമന്ത്രി യദ്യൂരപ്പയുടെ ഏകാംഗ ഭരണത്തിന് അവസാനം ആവുകയാണ്. 20ന് ചൊവ്വാഴ്ച വൈകുന്നേരം ആയിരിക്കും പുതുതായി നിയമിക്കപ്പെട്ട മന്ത്രിമാര്‍ സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുക. അതിനു മുന്നോടിയായി രാവിലെ 10മണിക്ക് വിധാന്‍ സഭ കോണ്‍ഫ്രന്‍സ് ഹാളില് ബിജെപി നിയമസഭാ കക്ഷി യോഗം ചേരും.
മുഖ്യമന്ത്രി യദ്യൂരപ്പ പാര്‍ട്ടി പ്രസിഡന്‍റ് അമിത്ഷായുമായി ഡല്‍ഹിയില്‍ വച്ച് ശനിയാഴ്ച നടത്തിയ കൂടി കാഴ്ചയില്‍ മന്ത്രിമാരുടെ ലിസ്റ്റിന് അംഗീകാരം നല്‍കിയതായാണ് സൂചന. കര്‍ണാടകയില്‍ 33 മന്ത്രമാര്‍ വരെ ആകാമെങ്കിലും ആദ്യഘട്ടത്തില്‍ 15 അംഗമന്ത്രിസഭയായിരിക്കും രൂപീകരിക്കുക. സംസ്ഥാനത്ത് പ്രളയകെടുതി ഉണ്ടായ സാഹചര്യത്തില്‍ പോലും മന്ത്രസഭ രൂപീകരിക്കാത്തത് വലിയ വിമര്‍ശനത്തിന് കാരണമായിരന്നു. ബിജെപയിലേക്ക് ചേക്കേറിയ വിമത എംഎല്‍എമാരുടെ കാര്യത്തില്‍ കോടതിയുടെ തീരുമാനം വന്നതിനു ശേഷമായിരിക്കും പൂര്‍ണ്ണ മന്ത്രിസഭ രൂപീകരിക്കുക. വിമത എല്‍എ മാരില്‍ 13പേര്‍ക്കെങ്കിലും മന്ത്രിസഭ അംഗത്വം വാഗ്നാനം ചെയ്യപ്പെട്ടിരുന്ന സാഹചര്യത്തിലാണ് സംന്പൂര്‍ണ മന്ത്രിസഭ രൂപീകരിക്കുന്നതിന് യദ്യൂരപ്പ തയ്യാറാകാത്തതെന്നാണ് പറയപ്പെടുന്നത്.
ജഗദീഷ്ഷെട്ടാര്‍ (ദാര്‍വഡ് ഹൂബ്ലി), ഉമേഷ് ഹട്ടി (ഹുക്കേരി), മധുസ്വാമമി( ചിക്കനായകനഹള്ളി), ബസവരാജ് ബൊമ്മ(ഷിഗോണ്‍), വി.സോമണ്ണ (വിജയനഗര്‍), ശശികല(നിപ്പാണി), ഗോവിന്ദ് കര്‍ജള്‍(മുധോല്‍), എസ് അംഗാര(സുള്ള്യ), ബി. ശ്രീരാമലു, ശിവനഗൗഡ നായിക്‍(ദേവദുര്‍ഗ), ബാലചന്ദ്ര ജാര്‍ക്കിഹോളി, ആര്‍ അശോക( പത്മനാഭനഗര്‍), സുരേഷ് കുമാര്‍(രാജാജിനഗര്‍) കോട്ട ശ്രീനിവാസ പൂജാരി (എംഎല്‍സി)എന്നിവരാണ് ചൊവ്വാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക.