ഒടുവില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന് പുതിയ ജില്ലാ പ്രസിഡന്റുമാര്‍

Print Friendly, PDF & Email

ഗ്രൂപ്പ് സമവായങ്ങള്‍ക്കും നേതാക്കന്മാരുടെ അവകാശ തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന് പുതിയ ജില്ലാ അധ്യക്ഷന്മാര്‍. അന്തിമ പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ജില്ലാ പ്രസിഡന്റുമാരെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പട്ടികയിലെ അവസാന ഘട്ടത്തില്‍ മാറ്റം വരുത്തിയാണ് പട്ടിക പ്രഖ്യാപിച്ചത്. ഗ്രൂപ്പ് നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് പട്ടികയില്‍ അവസാന വട്ടത്തില്‍ മാറ്റം വരുത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍, സാമുദായിക പ്രാതിനിധ്യം നോക്കിയുള്ള ചില മാറ്റങ്ങൾ മാത്രമേ അവസാന ഘട്ടത്തില്‍ വരുത്തിയുള്ളൂ എന്നാണ് എഐസിസിയുടെ നിലപാട്. രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും സ്വന്തം ജില്ലകളിൽ അവരുടെ നിലപാട് പരിഗണിക്കുക മാത്രമേ ചെയ്തുള്ളൂ എന്നാണ് എഐസിസി വൃത്തങ്ങൾ നല്‍കുന്ന സൂചന. ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടിക പുറത്തു വന്നതോടെ പല ജില്ലകളിലും പ്രതിക്ഷേധം ഉയരുകയാണ്. അണികളുടെ എതുര്‍പ്പുകള്‍ പരസ്യമായ വിഴുപ്പലക്കിലേക്കും പൊട്ടിതെറിയിലേക്കു നീളുമോ എന്ന് കാത്തിരിക്കുകയാണ് രാഷ്ട്രിയ നിരീക്ഷകര്‍.

പുതിയ ജില്ലാ പ്രസിഡന്‍റുമാര്‍
തിരുവനന്തപുരം: പാലോട് രവി, കൊല്ലം: പി. രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട: സതീഷ് കൊച്ചുപറമ്പില്‍, ആലപ്പുഴ: ബി. ബാബു പ്രസാദ്, കോട്ടയം: നാട്ടകം സുരേഷ്, ഇടുക്കി: സി.പി മാത്യു, എറണാകുളം: മുഹമ്മദ് ഷിയാസ്, തൃശൂര്‍: ജോസ് വള്ളൂര്‍, പാലക്കാട്: എ. തങ്കപ്പന്‍, മലപ്പുറം: വി.എസ്.ജോയ്, കോഴിക്കോട്: അഡ്വ. കെ. പ്രവീണ്‍കുമാര്‍, വയനാട്: എന്‍.ഡി. അപ്പച്ചന്‍, കണ്ണൂര്‍: മാര്‍ട്ടിന്‍ ജോര്‍ജ്, കാസര്‍കോട്: പി.കെ. ഫൈസല്‍ എന്നിങ്ങനെയാണ് പുതിയ ഡിസിസി അധ്യക്ഷന്മാര്‍.

  •  
  •  
  •  
  •  
  •  
  •  
  •