അമേരിക്കക്ക് താലിബാന്‍റെ അന്ത്യശാസനം

Print Friendly, PDF & Email

ആഗസ്റ്റ് 31 ന് ശേഷം അമേരിക്കന്‍ സേന രാജ്യത്ത് തുടരരുതെന്ന് താലിബാന്‍ അന്ത്യശാസനം. അഫ്ഗാനിസ്താനില്‍ നിന്നും അമേരിക്കന്‍ സൈന്യവും സഖ്യസേനകളും ഓഗസ്റ്റ് 31നു മുന്പ് പൂര്‍ണമായും പിന്‍മാറിയില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് താലിബാന്‍.’ യുഎസ്, യുകെ സൈനിക പിന്‍മാറ്റത്തിനായി കൂടുതല്‍ സമയം എടുത്താല്‍ ഞങ്ങളുടെ ഉത്തരം മറ്റൊന്നായിരിക്കും,’ താലിബാന്‍ പ്രതിനിധി സുഹൈല്‍ ഷഹീന്‍ പറഞ്ഞു. അഫ്ഗാനിസ്താനില്‍ നിന്നുള്ള അമേരിക്കയുടെ സൈനിക പിന്‍മാറ്റം അവസാന ഘട്ടത്തിലാണ്. കാബൂള്‍ എയര്‍പോര്‍ട്ടില്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും അഭയാര്‍ത്ഥികളെയും മറ്റും അഫ്ഗാനില്‍ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും. ഇതിനിടയിലാണ് താലിബാന്‍ മുന്നറിയിപ്പ്

അഫ്ഗാനലില്‍ കുടുങ്ങിക്കിടക്കുന്ന യു.എസ്. പൗരന്മാരെയും അഫ്ഗാന്‍ സഖ്യകക്ഷികളുടെ പൗരന്മാരെയും രക്ഷൗദൗത്യത്തിന്റെ ഭാഗമായി പുറത്തെത്തിക്കുന്നത് ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതാണെന്നും യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതിനാല്‍, സൈന്യത്തെ അഫ്ഗാനില്‍നിന്ന് പിന്‍വലിക്കുന്നതിന് കാലതാമസമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ വാക്കുകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് താലിബാന്‍റെ അന്ത്യശാസനം.

സംഘര്‍ഷഭരിതമായ ഈ അവസ്ഥയില്‍ അമേരിക്ക അഫ്ഗാനിസ്താനെ ഉപേക്ഷിച്ച് പോകരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. അഫ്ഗാന്‍ വിഷയത്തിന്റെ മൂലകാരണവും പുറമേനിന്നുള്ള പ്രധാനഘടകവും അമേരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ അമേരിക്കയ്ക്ക് അഫ്ഗാന്‍ വിട്ട് ഓടിപ്പോകാനാനാകില്ലെന്നും വാങ് വെന്‍ബിന്‍ പറഞ്ഞു.

  •  
  •  
  •  
  •  
  •  
  •  
  •