അഫ്ഘാനിസ്ഥാനുള്ള സാമ്പത്തിക സഹായം നിലക്കുന്നു. രാജ്യം പട്ടിണിയിലേക്ക്.

Print Friendly, PDF & Email

എക്കോണമിയുടെ പകുതിയും വിദേശ സഹായമായ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതോടെ വിദേശ സാമ്പത്തിക സഹായം നിലയ്ക്കുന്നു. അതോടെ രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ആണ് മാറുന്നത്. താലിബാന്‍ ഭരണകൂടത്തെ അഫ്ഗാന്റെ ഔദ്യോഗിക സര്‍ക്കാറായി അന്താരാഷ്ട്ര രാജ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ വിദേശസഹായം ലഭ്യമാകൂ. യൂറോപ്യന്‍ യൂണിയന്‍ അഫ്ഘാനിസ്ഥാനിലെ താലബാന്‍ ഭരണകൂടത്തെ അംഗീകരിക്കില്ല എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റു പ്രമുഖ രാജ്യങ്ങള്‍ അഫ്ഘാനിസ്ഥാനിലെ സ്ഥിതിവിവിരങ്ങള്‍ നിരീക്ഷിച്ചു വരുകയാണ്. ചൈന, റഷ്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതുവരെ താലിബാനെ അംഗീകരിച്ചത

സാമ്പത്തിക പ്രതിസന്ധി അഫ്ഗാന്‍ ജനതെ പട്ടിണിയിലേക്ക് തള്ളിവിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അഫ്ഗാന്റെ ഔദ്യോഗിക നാണയമായ അഫ്ഗാനിയുടെ മൂല്യം കഴിഞ്ഞ ദിവസം കൂപ്പുകുത്തി. രാജ്യത്ത് വന്‍ വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. അഫ്ഘാനിസ്ഥാന്‍റെ അന്താരാഷ്ട്ര റിസര്‍വിലുള്ള 9.4 ബില്ല്യണ്‍ ഡോളറും ഉപയോഗിക്കാനാകില്ല. അടിയന്തര സഹായമായി ഐഎംഎഫ് നല്‍കാനികുന്ന 400 മില്ല്യണ്‍ ഡോളറും റദ്ദാക്കി. അമേരിക്കന്‍ സഹായവും ഇനി അഫ്ഘാന് ലഭിക്കില്ല. കഴിഞ്ഞ 20 വര്‍ഷത്തില്‍ ഒരു ട്രില്ല്യണ്‍ ഡോളറാണ് അമേരിക്ക അഫ്ഗാനില്‍ ചെലവാക്കിയത്. 2020ലെ ജനീവ കരാര്‍ പ്രകാരം അന്താരാഷ്ട്ര സഹായമായി 12 ബില്ല്യണ്‍ ഡോളര്‍ വരുന്ന നാല് വര്‍ഷത്തില്‍ അഫ്ഗാന് ലഭ്യമാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, ലോകരാജ്യങ്ങള്‍ താലിബാനെ അംഗീകരിക്കാത്ത പക്ഷം ഈ തുക ലഭിക്കില്ല.

അഫ്ഗാനിലെ 90 ശതമാനം ആളുകളും പ്രതിദിനം രണ്ട് ഡോളറില്‍ താഴെ വരുമാനമുള്ളവരാണ്. സ്ത്രീകളെ തൊഴില്‍ മേഖലയില്‍ നിന്ന് തുടച്ചു മാറ്റിയതോടെ പല കുടുംബങ്ങളുടേയും വരുമാനത്തില്‍ വലിയ ഇടിവാണുണ്ടാക്കിയിരിക്കുന്നത്. ഇതോടെ നിരവധി കുടുംബങ്ങളാണ് പട്ടിണിയിലായിരക്കുന്നത്. ചൈനയാണ് സാമ്പത്തിക സഹായത്തിനായി താലിബാന്‍ ഉറ്റുനോക്കുന്ന രാജ്യം. എന്നാല്‍, സാമ്പത്തിക സഹായത്തിന്റെ കാര്യത്തില്‍ ചൈന ഇതുവരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല. സ്വന്തം നിലനില്‍പ്പു തന്നെ പ്രതിസന്ധിയിലായ പാക്കിസ്ഥാനാകട്ടെ അഫ്ഘാനിസ്ഥാനെ സാമ്പത്തികമായി സഹായിക്കുവാനും കഴിയില്ല.

  •  
  •  
  •  
  •  
  •  
  •  
  •