താലിബാനെതിരെ നിലപാട് കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍

Print Friendly, PDF & Email

അഫ്ഗാനിസ്ഥാനിൽ ഭീകരസംഘടനയായ താലിബാൻ അധികാരം പിടിച്ചെടുത്ത് ഒരാഴ്ച പിന്നിടുമ്പോൾ താലിബാന്‍ ഭരണത്തിനെതിരെ നിലപാട് കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ. താലിബാന്റെ വാഗ്ദാനങ്ങൾ വിശ്വാസ യോഗ്യമല്ലെന്നും അവരെ അംഗീകരിക്കില്ലെന്നും , ഒരു തരത്തിലുമുള്ള ചർച്ചകൾക്കും തയ്യാറല്ലെന്നും യൂറോപ്യന്‍ യൂണിയന്‍ കമ്മിഷൻ ചീഫ് ഉർസുല വോൺ ഡെർ ലെയെൻ വ്യക്തമാക്കി. അഫ്ഗാൻ പൗരന്മാർക്ക് അഭയം നൽകണമെന്നും അതിന് സഹായിക്കുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് ധനസഹായം നൽകും. അടുത്തയാഴ്ച നടക്കുന്നജി-7 ഉച്ചകോടിയിൽ അഫ്ഗാനിലെ പുനരധിവാസ പ്രശ്നം ചർച്ച ചെയ്യും. അഫ്ഗാനിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾ ശക്തപ്പെടുത്താൻ 57 ദശലക്ഷം യൂറോ നൽകാനുള്ള നിർദ്ദേശം മുന്നോട്ട് വച്ചേക്കും. ചൈന മാത്രമേ താലിബാന്‍ ഭരണത്തെ അംഗീകരിക്കുവാന്‍ തയ്യാറായിട്ടുള്ളു പാക്കിസ്ഥാന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ താലിബാന്‍ ഭരണകൂടവുമായി സൗഹൃദം സ്ഥാപിക്കുവാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •