സൈകോവ്-ഡി വാക്സീൻ സെപ്തംബർ മുതൽ വിപണിയിൽ

Print Friendly, PDF & Email

സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അനുമതി. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതി സൈഡസ് കാഡിലയുടെ വാക്സിന്‍ ഉപയോഗിക്കുവാന്‍ ശുപാര്‍ശ ചെയ്തതിന്‍റെ പിന്നാലെയാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് മുതിര്‍ന്നവര്‍ക്കും 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും സൈഡസ് കാഡിലയുടെ സൈകോവ്-ഡി വാക്‌സിന്‍ കുത്തിവെപ്പെടുക്കാം. 28000 വളണ്ടിയര്‍മാരെ ഉപയോഗിച്ച് അവസാന ഘട്ട പരീക്ഷണം നടത്തിയപ്പോള്‍ 66.6 ശതമാനം ഫലപ്രാപ്തിയാണ് ഈ വാക്‌സിന് ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് ഒന്നിനാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചത്.

അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച ഡി എൻ എ വാക്സീൻ ആയ സൈകോവ്-ഡി വാക്സീൻ ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത രണ്ടാമത്തെ വാക്സിനാണ്. സൈകോവ് -ഡി വാക്സീൻ മൂന്ന് ഡോസ് എടുക്കണം. കുത്തിവയ്പുകളുടെ ഇടവേള 28 ദിവസമാണ്. ഫാർമജെറ്റ് എന്ന ഇൻ​ജക്ടിങ് ​ഗൺ കുത്തിവയ്ക്കുംപോലെ അമർത്തുമ്പോൾ വാക്സീൻ തൊലിക്കടിയിലേക്കെത്തുന്ന, കുത്തിവയ്പല്ലാതെ നൽകുന്ന നീഡിൽ ഫ്രീ വാക്സീൻ ആണ് സൈക്കോവ് -ഡി വാക്സീൻ. വാക്സിന്‍ വില നിശ്ചയിച്ചിട്ടല്ല. അടുത്ത ആഴ്ചയോടെ വില പ്രഖ്യാപിക്കുമെന്നും ഒക്ടോബറോടെ മാസം തോറും ഒരു കോടി ഡോസുകൾ നിർമ്മിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •