പുറത്തിറങ്ങാന്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബ്ബന്ധം. പുതിയ കോവിഡ് മാനദണ്ഡം പ്രാബല്യത്തിൽ.
സംസ്ഥാനത്ത് പുതിയ കോവിഡ് മാനദണ്ഡം പ്രാബല്യത്തിൽ. ഇന്ന് മുതൽ കടകളിൽ എത്താൻ കൊവിഡ് ഇല്ലെന്ന രേഖ നിർബന്ധം. ആർടിപിസിആർ സർട്ടിഫിക്കറ്റോ വാക്സീൻ സ്വീകരിച്ച രേഖയോ ആണ് കരുതേണ്ടത്. വാക്സീൻ സർട്ടിഫിക്കറ്റ് മൊബൈലിലോ, പ്രിന്റ് ഔട്ട് എടുത്തോ കാണിക്കാം. മറ്റുള്ളവർക്ക് അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. കൊവിഡ്, കരുതൽ പാലിച്ച്, കുട്ടികൾക്ക് മുതിർന്നവർക്കൊപ്പവും പുറത്തിറങ്ങാം.
ജനസംഖ്യയിലെ പ്രതിവാര രോഗനിരക്ക് കണക്കാക്കി അടച്ചിടുന്നതിൽ താഴേത്തട്ടിൽ ആശയക്കുഴപ്പം തുടരുകയാണ്. രാഴ്ചയിൽ രോഗബാധിതരായവരുടെ എണ്ണത്തെ ആയിരം കൊണ്ട് ഗുണിച്ച് ആ വാർഡിലെ മൊത്തം ജനങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ചുകിട്ടുന്ന സംഖ്യയാണ് ആ വാർഡിലെ ഡബ്ളിയു.ഐ.പി.ആര്‍ (വീക്കലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ). അങ്ങനെ ലഭിക്കുന്ന രോഗനിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങൾ വാർഡ് അടിസ്ഥാനത്തിലാണോ പഞ്ചായത്ത് മൊത്തത്തിലാണോ കണക്കാക്കേണ്ടത് എന്നതിലാണ് പ്രധാന ആശയക്കുഴപ്പം. ഇക്കാര്യത്തില്‍ വ്യക്തതവരുത്തണമെന്ന ആവശ്യം ശക്തമാണ്.
എന്നാല്‍, വ്യാപാരസ്ഥാപനങ്ങളില്‍ പ്രവേശിക്കുവാന്‍ കൊവിഡ് ഇല്ലെന്ന രേഖ നിർബന്ധമാക്കുന്ന രീതി പൂർണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. ഇതുൾപ്പെടെയുളള അൺലോക്ക് നിബന്ധനകളിൽ മാറ്റം വരുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
പുതിയ കോവിഡ് മാനദണ്ഡങ്ങള്‍: https://www.pravasabhumi.com/?p=10242

