പശ്ചിമ ബംഗാളില്‍ വനിതാ തടവുകാർ കൂട്ടത്തോടെ ഗർഭിണികളാകുന്നു, സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി.
വനിത മുഖ്യമന്ത്രി ഭരിക്കുന്ന പശ്ചിമ ബംഗാളിലെ വനിതാ ജയിലുകളില്‍ തടവുകാർ വ്യാപകമായി ഗർഭിണികളാകുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നതിന്റെ പിന്നാലെ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. പശ്ചിമബംഗാളിൽ വനിത തടവുകാർ ഗർഭിണികളാകുന്നുവെന്ന വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിയ ജസ്റ്റിസ് സഞ്ജയ് കുമാർ അദ്ധ്യക്ഷനായ ബെഞ്ച്, ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാളിനെ ചുമതലപ്പെടുത്തി.
ഇതിനിടെ, 196 കുഞ്ഞുങ്ങൾ ഇത്തരത്തിൽ ജനിച്ചിട്ടുണ്ടെന്ന കൽക്കട്ട ഹൈക്കോടതിക്ക് ലഭിച്ച റിപ്പോര്‍ട്ട്. ഇതിനിടെ ജയിലിലെ സൗകര്യങ്ങളെ കുറിച്ച് പഠിക്കുവാനായി കല്‍ക്കട്ട ഹൈക്കോടതി ചുമതലപ്പെടുത്തിയ അമിക്കസ് ക്യൂറി 196 കുഞ്ഞുങ്ങൾ ഇത്തരത്തിൽ ജനിച്ചിട്ടുണ്ടെന്ന റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറിയിരുന്നു. വനിതാ തടവുകാരെ പാർപ്പിച്ചിരിക്കുന്നിടത്ത് പുരുഷ ജീവനക്കാരെ വിലക്കണമെന്നും ലൈംഗിക ചൂഷണം ഒഴിവാക്കുന്നതിനായി വനിതകളെ ഇവിടങ്ങളിലേക്ക് അയക്കുന്നതിന് മുൻപ് പ്രെഗ്നൻസി ടെസ്റ്റ് നടത്തണമെന്നും റിപ്പോർട്ടിൽ അമിക്കസ് ക്യൂറിയായ അഡ്വ. തപസ് കുമാർ ഭാഞ്ജ ശുപാർശ ചെയ്തു. അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ട് കൽക്കട്ട ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.