കർണാടകയില്‍ ലോക്ക്‌ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.
കർണാടകയില്‍ ലോക്ക്‌ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനും 50 ശതമാനം കപ്പാസിറ്റിയില്‍ സിനിമ ഹാളുകളും ഓഡിറ്റോറിയവും പ്രവര്‍ത്തിക്കാനും അനുമതി. ജൂലായ് 26 മുതല്‍ ആണ് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരുക. മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ച അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രമേ ഓഫ്‌ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കൂ. രാത്രി കര്‍ഫ്യൂവിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി ഒമ്പതുമണി മുതല്‍ രാവിലെ അഞ്ചുവരെയുള്ള രാത്രി കര്‍ഫ്യൂ രാത്രി പത്തിമണിമുതലാക്കി മാറ്റി. തിങ്കളാഴ്ചമുതല്‍ ആണ് പുതിയ സമയക്രമം നിലവില്‍ വരുക.