നാണം കെട്ട പടിയിറക്കം. എംസി ജോസഫൈന്‍ രാജിവച്ചു.

Print Friendly, PDF & Email

കടുത്ത വിവാദങ്ങൾക്ക് ഒടുവിൽ വനിതാ കമ്മീഷൻ (Women Commission) അധ്യക്ഷ എംസി ജോസഫൈൻ രാജിവെച്ചു. ഇന്ന് നടന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് രാജി സമർപ്പിച്ചത്. കാലാവധി അവസാനിക്കാൻ 11 മാസം അവശേഷിക്കെയാണ് നാണംകെട്ട ഈ രാജി. ഭരണഘനാ സ്ഥാപനമായ വനിതാ കമ്മീഷന്‍റെ അദ്ധ്യക്ഷപദവിയില്‍ വെറും രാഷ്ട്രീയക്കാരിയായി മാത്രം പ്രവര്‍ത്തിച്ച ജോസഫൈൻ അതിനാല്‍ തന്നെ നിരവധി വിവാദങ്ങളാണ് മുന്പ് ഉണ്ടാക്കിയത്. ഈ വിവാദങ്ങൾ പാർട്ടിയെ വളരെ അധികം പ്രതിരോധത്തിലാക്കിയിരുന്നു. ഇത് സി.പി.എമ്മിൻറെ പ്രതിച്ഛായയെ തന്നെ ബാധിച്ചിരുന്നു. അതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു പോലും ജോസഫൈന് സംരക്ഷണ കവചം ഒരുക്കുവാന്‍ ആരും മുന്നോട്ട് വന്നില്ല. അതോടെയാണ് ജോസഫൈന്‍ രാജിവക്കുവാന്‍‍ നിര്‍ബ്ബന്ധിതമായത്.