വാ​ക്‌​സി​ൻ സ്ലോ​ട്ട് കി​ട്ടാ​ൻ പു​തി​യ വെ​ബ്‌​സൈ​റ്റ്.

Print Friendly, PDF & Email

കോ​വി​ൻ സൈ​റ്റി​ൽ വാ​ക്‌​സി​ൻ സ്ലോ​ട്ട് കി​ട്ടാ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് സ​ഹാ​യ​വു​മാ​യി പു​തി​യ വെ​ബ്‌​സൈ​റ്റ്. www.vaccinefind.in വെ​ബ്‌.സൈ​റ്റ് വ​ഴി ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​ണി​പ്പോ​ള്‍ ഒ​രു​ക്കി​യ​ത്.

ലാ​പ്ടോ​പ്പി​ലും മൊ​ബൈ​ൽ ഫോ​ണി​ലും വാ​ക്‌​സി​ൻ സ്ലോ​ട്ട് തി​ര​യു​ന്ന​ത് ഇ​ത് വ​ള​രെ സ​ഹാ​യ​ക​ര​മാ​ണ്. ഒ​ട്ടു​മിക്ക വെ​ബ്സൈ​റ്റു​ക​ളും ആ​പ്പു​ക​ളും ഒ​രു ആ​ഴ്ച​ത്തെ സ്ലോ​ട്ടു​ക​ൾ കാ​ണി​ക്കു​മ്പോ​ൾ, ഈ ​വെ​ബ്സൈ​റ്റി​ൽ അ​ടു​ത്ത ര​ണ്ട് ആ​ഴ്ച​ത്തെ വാ​ക്‌​സി​ൻ സ്ലോ​ട്ടു​ക​ൾ ന​മു​ക്ക് ക​ണ്ടെ​ത്തി​ത്ത​രും എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

വാ​ക്‌​സി​ൻ ല​ഭ്യ​മാ​യ ദി​വ​സ​ങ്ങ​ൾ പ​ച്ച നി​റ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി കാ​ണി​ക്കു​ന്ന​ത് കാ​ര​ണം വേ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള തീ​യ​തി ക​ണ്ടെ​ത്തി ബു​ക്ക് ചെ​യ്യാ​നു​മാ​കും.

വാ​ക്‌​സി​ൻ സ്ലോ​ട്ടു​ക​ളു​ടെ ല​ഭ്യ​ത ഓ​രോ 30 സെ​ക്ക​ന്‍റി​ലും ചെ​ക്ക് ചെ​യ്യു​ന്ന​തി​ലൂ​ടെ ആ​ളു​ക​ൾ​ക്ക് വാ​ക്‌​സി​ൻ വ​രു​ന്ന​ത് പെ​ട്ടെ​ന്നു ത​ന്നെ അ​റി​യാ​ൻ സാ​ധി​ക്കും.

അ​ഥ​വാ സ്ലോ​ട്ടു​ക​ൾ ല​ഭ്യ​മ​ല്ലെ​ങ്കി​ൽ, വെ​ബ്സൈ​റ്റ് ഓ​ട്ടോ​മാ​റ്റി​ക് ആ​യി അ​ടു​ത്ത ല​ഭ്യ​മാ​യ വാ​ക്‌​സി​ൻ സ്ലോ​ട്ട് തി​ര​യു​ക​യും ആ​ളു​ക​ളെ ബ്രൗ​സ​റി​ൽ സൗ​ണ്ട് വ​ഴി അ​റി​യി​ക്കു​ക​യും ചെ​യ്യും .

ഒ​രു ത​വ​ണ സം​സ്ഥാ​ന​വും ജി​ല്ല​യും തെ​ര​ഞ്ഞെ​ടു​ത്താ​ൽ, പി​ന്നീ​ട് ബ്രൌ​സ​ർ തു​റ​ക്കു​മ്പോ​ൾ​ത്ത​ന്നെ വാ​ക്‌​സി​ൻ സ്ലോ​ട്ട് ല​ഭ്യ​മാ​ണോ എ​ന്ന​ത് ന​മു​ക്ക് അ​റി​യാ​ൻ സാ​ധി​ക്കും .

ന​മ്മ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന ഓ​പ്ഷ​നു​ക​ൾ ബ്രൗ​സ​റി​ൽ സേ​വ് ചെ​യ്യു​ന്ന​തി​ലൂ​ടെ വാ​ക്‌​സി​ൻ തി​ര​യു​ന്ന പ്ര​ക്രി​യ വ​ള​രെ ആ​യാ​സ ര​ഹി​ത​മാ​കും. പെ​ട്ടെ​ന്നു സ്ലോ​ട്ടു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന് 40 + ഫി​ൽ​ട്ട​റും, ഡോ​സ് 1, ഡോ​സ് 2 ഫി​ൽ​ട്ട​റും സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ല​യാ​ളം ഉ​ൾ​പ്പ​ടെ 11 ഭാ​ഷ​ക​ളി​ൽ ഈ ​വെ​ബ്സൈ​റ്റ് ല​ഭ്യ​മാ​ണ്. മാ​ഷ്അ​പ്പ്‌​സ്റ്റാ​ക്കും കേ​ര​ളാ​പോ​ലീ​സി​ന്‍റെ സൈ​ബ​ർ​ഡോ​മും ചേ​ർ​ന്നാ​ണ് ഈ ​വെ​ബ്സൈ​റ്റ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

  •  
  •  
  •  
  •  
  •  
  •  
  •