KERALANEWS MAIN

ജനകീയ ചൈനയെ തകര്‍ക്കാന്‍ ഇന്ത്യ അമേരിക്കക്ക് കൂട്ടു നില്‍ക്കുന്നു.

ജനകീയ ചൈനയെ തകര്‍ക്കാന്‍ ഇന്ത്യ അമേരിക്കക്ക് കൂട്ടു നില്‍ക്കുകയാണെന്നും ഇടതുപക്ഷ ശക്തികളെ സംബന്ധിച്ച് ചൈന പ്രതീക്ഷ നൽകുന്നുവെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ‘സാമ്പത്തിക മേഖലയിലും സൈനിക മേഖലയിലും ലോകത്തെ ഒന്നാം നമ്പർ ശക്തി എന്ന് അഭിമാനിക്കുന്ന അമേരിക്ക തകരുകയാണ്. ഗുരുതരമായ മാന്ദ്യം അമേരിക്കയെ ബാധിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഒന്നാംകിട ബാങ്കുളാണ് തകർന്നത്. എന്നാല്‍, ലോകത്തിലെ രണ്ടാംജനകീയ ചൈനയെ തകര്‍ക്കാന്‍ ഇന്ത്യ അമേരിക്കക്ക് കൂട്ടു നില്‍ക്കുന്നു.

ഇടതുപക്ഷ ശക്തികളെ സംബന്ധിച്ച് പ്രതീക്ഷയാണ് ജനകീയ ചൈന. ലോകത്തെ അധ്വാനിക്കുന്ന വർഗത്തിനും ഇടതുപക്ഷ ശക്തികൾക്കും മുന്നോട്ട് പോകാൻ അനുകൂലമായ സാർവദേശീയ പശ്ചാത്തലം രൂപപ്പെടുത്തുന്നതിൽ ദൗത്യം നിർവഹിക്കുന്നില്ല എന്നായിരുന്നു ചൈനയ്ക്കെതിരെ ഉയർന്നിരുന്ന വിമർശനം. എന്നാൽ, അയൽ രാജ്യങ്ങൾ ഉൾപ്പെടെ കിഴക്കൻ ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങി നിരവധി രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിലും പ്രശ്നങ്ങളിലും നയതന്ത്രപരമായി ഇടപെടൽ നടത്തുന്ന ചൈന ഇടതുപക്ഷ ശക്തികളെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്നു.

‘ചൈനയെ വളയാൻ എന്താണ് വഴി എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന അമേരിക്ക സഖ്യകക്ഷികളായി ഇന്ത്യ, ജപ്പാൻ, തെക്കൻ കൊറിയ തുടങ്ങിയ രാജ്യങ്ങളെ ആണ് കാണുന്നത്. ജനകീയ ചൈനയ്ക്കെതിരായി വലിയ കടന്നാക്രമണത്തിന്റെ അമേരിക്കൻ സഖ്യശക്തിയായി ഇന്ത്യ മാറുമ്പോൾ അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തായിരിക്കും എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ചോദിക്കുന്നു. എല്ലാ അയൽരാജ്യങ്ങളുമായും നല്ല അയൽപ്പക്ക ബന്ധം വേണം. എന്നാൽ, ഇന്ത്യ എല്ലാ അയൽരാജ്യങ്ങളുമായും സംഘർഷത്തിലാണെന്ന് മാത്രമല്ല, രാജ്യത്തിനകത്തു തന്നെ സംഘർഷത്തിലാണ്. ചൈനയാകട്ടെ അയൽ രാജ്യങ്ങൾ ഉൾപ്പെടെ കിഴക്കൻ ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങി നിരവധി രാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിലും പ്രശ്നങ്ങളിലും നയതന്ത്രപരമായിഇടപെട്ടുകൊണ്ട് പ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.