കോവാക്‌സിന്റെ നിരക്ക് പ്രഖ്യാപിച്ചു. കോവിഷീല്‍ഡിന്‍റെ ഇരട്ടിവില!!!

Print Friendly, PDF & Email

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് കോവാക്‌സിന്റെ നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 1200 രൂപ നിരക്കിലും വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. കോവിഷീല്‍ഡ് നേരത്തെ തന്നെ വാക്സിന്‍റെ വില നിര്‍ണ്ണയിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് 400 രൂപയും മറ്റുള്ളവര്‍ക്ക് 600 രൂപയും ആയിരുന്നു കോവിഷീല്‍ഡ് ഒരു ഡസ് വാക്സിന്‍റെ വില. ഈ നിരക്ക് ലോകത്തിലെ ഏറ്റവും വലിയ നിരക്കാണെന്ന ആരോപണം നിലനില്‍ക്കെയാമ് അതിനേക്കാളും ഇരട്ടിയോളം വില തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന്‍റെ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്സ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.

  •  
  •  
  •  
  •  
  •  
  •  
  •