18-45നും ഇടയിൽ പ്രായമുള്ളവർക്കു വാക്സിനേഷൻ സ്വകാര്യ കേന്ദ്രങ്ങൾ വഴിമാത്രം…!!!

Print Friendly, PDF & Email

രാജ്യത്തെ 18-നും 45-നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷനുള്ള നടപടികൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇവര്‍ക്കുള്ള വക്സിന്‍ സ്വകാര്യ ആശുപത്രികള്‍ വഴി മാത്രം നല്‍കാനാണ് പുതിയ തീരുമാനം. സ്വകാര്യ ആശുപത്രികള്‍ ഭാരത് ബയോടെക്കിൻ്റെ കോവാക്സിന് 1200 രൂപയും സെറം ഇൻസിറ്റിറ്റ്യൂട്ടിൻ്റെ കോവിഷീഷീല്‍ഡ് വാക്സിന് 600 രൂപയും നല്‍കണമെന്ന നിര്‍ദ്ദേശം വന്നതിനു പിന്നാലെയാണ് ഈ പ്രായ പരിധിയില്‍ പെട്ടവര്‍ക്ക് സ്വകാര്യ ആശുത്രികള്‍ വഴി മാത്രമേ വാക്സിനേഷന്‍ നല്‍കാവൂ എന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തത്. അതോടെ രാജ്യത്തെ യുവാക്കള്‍ വന്‍തുക കൊടുത്ത് വാക്സിന്‍ സ്വീകരിക്കേണ്ട സാഹചര്യമാണ് രാജ്യത്ത് സംജാതമാകുന്നത്.

ഏപ്രിൽ 28 മുതൽ യുവജനങ്ങൾക്ക് വാക്സിനായി രജിസ്റ്റർ ചെയ്യാം. മെയ് ഒന്ന് മുതൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾ അല്ലെങ്കിൽ ക്ലിനിക്കുകൾ വഴി വാക്സിൻ ലഭ്യമാക്കും. അതോടെ സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യമേഖലയിലും വാക്സിൻ കൊടുക്കുന്നതിൽ ആശയക്കുഴപ്പം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. പല സംസ്ഥാനങ്ങളും സ്വന്തം നിലയില്‍ എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ 18നും 45നും ഇടയിലുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ നിന്നു മാത്രം വാക്സിന്‍ ലഭ്യമാക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ നയം എങ്ങനെ നടപ്പിലാക്കും എന്ന ആശങ്കയിലാണ് സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പധികൃതര്‍. ഇവര്‍ പണം കൊടുത്ത് വാക്സിന്‍ സ്വീകരിക്കേണ്ട സാഹചര്യമുണ്ടാല്‍ അവരില്‍ വലിയൊരു വിഭാഗം വാക്സിനേഷനില്‍ നിന്ന് പിന്നോട്ട് വലിയുമെന്ന ആശങ്കയും ഉയരുന്നുണ്ട്. അങ്ങനെ വന്നാല്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കി രാജ്യത്തെ കോവിഡ് മുക്തമാക്കുക എന്ന ലക്ഷ്യത്തിന് വലിയ തിരിച്ചടി ആയിരിക്കും അത് സൃഷിടിക്കുക എന്ന് ആരോഗ്യ വിദഗ്ധര്‍ ഭയപ്പെടുന്നു.

  •  
  •  
  •  
  •  
  •  
  •  
  •