വാക്സിന്‍ അസംസ്കൃതവസ്തുക്കൾ കയറ്റുമതി ചെയ്യുന്നതില്‍ നിയന്ത്രണം. വാക്സിന്‍ പ്രതിസന്ധി രൂക്ഷമാകും.
വാക്സിന്‍ അസംസ്കൃതവസ്തുക്കൾ കയറ്റുമതി ചെയ്യുന്നതില്‍ നിയന്ത്രണം. വാക്സിന്‍ പ്രതിസന്ധി രൂക്ഷമാകും. അമേരിക്കക്കാർക്കുള്ള കോവിഡ് വാക്സിൻ നിർമിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും മറ്റു രാജ്യങ്ങൾക്ക് മരുന്നു നിർമിക്കാനുള്ള അസംസ്കൃതവസ്തുക്കൾ നൽകുന്നത് അത് കഴിഞ്ഞേ പരിഗണിക്കൂവെന്നും ബൈഡൻ ഭരണകൂടം. അസംസ്കൃത വസ്തുക്കളുടെ രാജ്യത്തേക്കുള്ള കയറ്റുമതി നിയന്ത്രിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുടെ പ്രതിരോധ ഉത്പാദനനിയമ (ഡി.പി.എ.)പ്രകാരം ആഭ്യന്തര ഉപയോഗത്തിന് പ്രഥമപരിഗണന നൽകുന്നതിനാലാണ് കയറ്റുമതിയിൽ നിയന്ത്രണം വന്നതെന്നും യു.എസ്. ഇന്ത്യയെ അറിയിച്ചു. കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായ ഇന്ത്യയിൽ അസംസ്കൃതവസ്തുക്കൾ കിട്ടാത്തതുമൂലം വാക്സിൻ നിർമാണം മന്ദഗതിയിലാണ്. യു.എസിൽനിന്ന് ഇറക്കുമതി ഇല്ലാത്തതാണ് പ്രധാന കാരണം. അതോടെ ഇന്ത്യയില്‍ വാക്സിന്‍ ഉത്പാദനം കൂടുതല്‍ പ്രതിസന്ധിയിലാകും എന്ന കാര്യം ഉറപ്പായിരിക്കുകയാണ്..