ഭരണത്തിന്‍റെ അവസാന നാളുകളില്‍ പിണറായി സര്‍ക്കാരിന്‍റെ കടുംവെട്ട്…!!!

Print Friendly, PDF & Email

തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ മന്ത്രിമാരുടെ പേർസണൽ സ്റ്റാഫുകളുടെ ശമ്പളം കുത്തനെ വർദ്ധിപ്പിച്ച് എൽഡിഎഫ് സർക്കാർ.! അതും മുൻകാല പ്രാബല്യത്തോടെ.! ഏതാണ്ട് അഞ്ഞൂറോളം പേർസണൽ സ്റ്റാഫ് അംഗങ്ങളാണ് എൽഡിഎഫ് സർക്കാരിൻ്റെ മന്ത്രിമാർക്കുള്ളത്. ഭരണത്തിന്‍റെ അവസാന നാളുകളില്‍ നടത്തുന്ന സര്‍ക്കാരിന്‍റെ കടുംവെട്ടാണിതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
പുതുക്കിയ ശമ്പള സ്കെയിൽ :
പ്രൈവറ്റ് സെക്രട്ടറി 107800-160000
സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി 107800-160000
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി 107800-160000
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി 63700-123700
പേഴ്‌സണൽ അസിസ്റ്റന്റ് 50200-105300
അഡീഷണൽ പേഴ്‌സണൽ
അസിസ്റ്റന്റ് 37400-79000
ക്ലാർക്ക് 37400-79000
കംപ്യൂട്ടർ അസിസ്റ്റന്റ് 37400-79000
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് 37400-79000
അസിസ്റ്റൻ്റ് 37400-79000
ഡ്രൈവർ 35600-75400
ഓഫീസ് അറ്റൻഡന്റ് 23000-50200
പാചകക്കാരൻ 23000-50200

  •  
  •  
  •  
  •  
  •  
  •  
  •