വാക്സിൻ വിതരണ നയത്തില്‍ സമൂലമാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍.
കൊവിഡ് വ്യാപനം അതിതീവ്രമായ നിലയിലേക്ക് ഉയർന്നതിന് പിന്നാലെയാണ് വാക്സിൻ വിതരണ നയത്തില്‍ സമൂലമാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. മെയ് 1 മുതല്‍ 18 വയസ് പൂർത്തിയായ രാജ്യത്തെ എല്ലാ പൗരൻമാർക്കും വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. രണ്ടാം ഡോസ് ലഭിക്കേണ്ട വിഭാഗങ്ങള്‍ക്കായിരിക്കും, തുടര്‍ന്നും പ്രഥമ പരിഗണന നല്‍കുക. സര്‍ക്കാര്‍ വാക്സിന്‍ സെന്‍ററുകളില്‍ പതിവുപോലെ നേരത്തെ പ്രഖ്യാപിക്കപ്പെട്ട കേന്ദ്രങ്ങളില്‍ വാക്സിന്‍ നല്‍കും. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, 45വയസിന് മുകളിലുള്ളവര്‍ എന്നിവര്‍ ഉള്‍പ്പെടും.
വാക്സിന്‍ പൊതു മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കി എന്നതാണ് മറ്റൊരു സുപ്രധാന നടപടി. ഇനിമുതല്‍ സംസ്ഥാനങ്ങള്‍ക്ക് കമ്പനികളില്‍ നിന്ന്നേരിട്ട് വാക്സിന്‍ വാങ്ങി വിതരണം ചെയ്യാം. വാക്സിന്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ നിര്‍മ്മാണത്തിന്‍റെ 50 ശതമാനം വിതരണം നടത്തുന്നത് സെന്‍ട്രല്‍ ഡ്രഗ്സ് ലാബോറട്ടറി വഴിയായിരിക്കണം. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന സൗജന്യ വാക്സിനേഷന്‍ പദ്ധതിക്ക് ഉപയോഗിക്കുന്നതിനാണ് ഇത്. ബാക്കി 50 ശതമാനം പൊതു മാര്‍ക്കറ്റിലൂടെ വില്‍ക്കും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാക്സിനുകള്‍ക്കു മാത്രമായിരിക്കും ഈ നിയമം ബാധകം. എന്നാല്‍ വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി വാക്സിനുകള്‍ മുഴുവനും പൊതുമാര്‍ക്കറ്റില്‍ വില്‍ക്കാം. വില മുന്‍കൂട്ടി പ്രഖ്യാപിച്ചിരിക്കണം.
വാക്സിന്‍ നിര്‍മ്മാതാക്കള്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച വിലക്ക് കമ്പനികളില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കോ, സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ വാക്സിന്‍ നേരിട്ട് വാങ്ങിക്കാം. സ്വകാര്യ വാക്സിന്‍ കേന്ദ്രങ്ങളില്‍ 18 വയസിന് മുകളിലുള്ള ആര്‍ക്കും വാക്സിന്‍ സ്വീകരിക്കാം. എല്ലാ സര്‍ക്കാര്‍, സ്വകാര്യ വാക്സിനേഷന്‍ സെന്‍ററുകളും ദേശീയ വാക്സിനേഷന്‍ പദ്ധതിയുടെ കീഴിലായിരിക്കും. എല്ലാ വാക്സിനേഷന്‍ പ്രോട്ടോക്കോളും, കോവിന്‍ പ്ലാറ്റ്ഫോം റജിസ്ട്രേഷന്‍ അടക്കം സ്വകാര്യ സെന്‍ററുകള്‍ അടക്കം പിന്തുടരണം. വാക്സിനേഷന്‍ ലഭ്യത, വില, വാക്സിനേഷന്‍ എടുത്തവരുടെ വിവരങ്ങള്‍ ഇവയെല്ലാം എഇഎഫ്ഐയില്‍ എല്ലാ വാക്സിനേഷന്‍ സെന്‍ററുകളും തല്‍സമയം റിപ്പോര്‍ട്ട് ചെയ്യണം