KERALANEWS MAIN

നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്തുവന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്തുവന്നു. 74.06 ആണ് പോളിങ് ശതമാനം. പോസ്റ്റല്‍ വോട്ടുകള്‍ ഒഴികെ പോള്‍ ചെയ്ത വോട്ടുകളുടെ കണക്കാണ് ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ പോളിങ്ങിനേക്കാള്‍ 3.29ശതമാനം കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്. കഴിഞ്ഞ പ്രാവശ്യം 77.35 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയിരുന്നത്. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്താണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്.(81.52) തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിങ്(61.85) രേഖപ്പെടുത്തിയത്. എട്ട് മണ്ഡലങ്ങളില്‍ 80ന് മുകളില്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയിട്ടുണ്ട്. പികെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങര, പത്മജ വേണുഗോപാല്‍ മത്സരിച്ച തൃശൂര്‍, ഗുരുവായൂര്‍ മണ്ഡലമടക്കം 19 മണ്ഡലങ്ങളില്‍ പോളിങ് 70 ശതമാനത്തില്‍ കുറവാണ്.

0