KERALANEWS MAIN

എയ്ഡ്‌സിനെതിരെ ബോധവത്കരണം നടക്കുമ്പോഴും യുവജനങ്ങള്‍ക്കിടയിൽ രോഗം വർദ്ധിക്കുന്നു.

എയ്ഡ്‌സിനെതിരെ ബോധവത്കരണം ശക്തമാകുമ്പോഴും യുവജനങ്ങള്‍ക്കിടയിൽ രോഗം വർദ്ധിക്കുന്നു. സംസ്ഥാനത്ത് 15നും 24നും ഇടയിൽ പ്രായമുള്ളവരിൽ 2022 ൽ എയിഡ്സ് ബാധിച്ചവര്‍ ഒമ്പത് ശതമാനമായിരുന്നു വെങ്കിൽ 2025 എപ്രിൽ മുതൽ ഒക്‌ടോബർ വരെയുള്ള കണക്ക് പ്രകാരമത് 15.4 ശതമാനമായി ഉയര്‍ന്നു. എയ്ഡ്‌സ് ബാധിച്ച് ചികിത്സയിലുള്ളവരിൽ അമ്പത് ശതമാനത്തിലേറെ പേർ 35നും 45 നും ഇടയിൽ പ്രായമുള്ളവരാണ്. ഇതിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കമുണ്ട്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ കണക്കുകൾ കൃത്യമായി ലഭിക്കാത്തത് മൂലം രോഗികളുടെ എണ്ണം കണ്ടെത്താനാകാത്ത സ്ഥിതിയുണ്ട്. മുഴുവൻ കണക്കും കൃത്യമായി ലഭിച്ചാൽ വൻ വർദ്ധന ഉണ്ടായേക്കും. കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ സംസ്ഥാനത്ത് രോഗം റിപ്പോർട്ട് ചെയ്തവരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം എറണാകുളത്തിനാണ്. 850 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 555 പേരോട് തിരുവനന്തപുരം രണ്ടാം സ്ഥാനത്തു വരുന്പോള്‍ 518 രോഗകളോടെ തശൂര്‍ മൂന്നാം സ്ഥാനം കൈവരിച്ചിരിക്കുന്നു. ഏറ്റവും കുറവ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് വയനാടാണ്. മയക്കുമരുന്ന്, സുരക്ഷിതമില്ലാത്ത ലൈംഗികബന്ധം, സ്വവർഗ രതി എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. ആഗോള എയിഡ്സ് ദിനമായി ആചരിക്കുന്ന ഡിസംബര്‍ ഒന്നു മുതല്‍ വ്യാപകമായ ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് ആരോഗ്യവകുപ്പ്.