ഇരട്ടവോട്ടുകള്‍ക്കെതിരെ രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്…

Print Friendly, PDF & Email

ഇരട്ടവോട്ടുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിയമ തടസ്സങ്ങള്‍ ഉള്ളതിനാലാണ് ചെന്നിത്തല നേരിട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണം എന്നും ഇരട്ടവോട്ടുകള്‍ ഉള്ളവരെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുത് എന്നതു മടക്കമുള്ള ആവശ്യങ്ങള്‍ ചെന്നിത്തല ഹര്‍ജിയില്‍ ഉന്നയിച്ചു. ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് താൻ അഞ്ച് തവണ കത്ത് നൽകിയെങ്കിലും ഒരു തുടർനടപടിയും ഉണ്ടായില്ലെന്നും അതുകൊണ്ട് വിഷയത്തിൽ കോടതി ഇടപെടണമെന്നുമാണ് ചെന്നിത്തല ആവശ്യപ്പെടുന്നത്. ഇരട്ടവോട്ടുകളെ പറ്റിയുള്ള ചെന്നിത്തലയുടെ ആരോപണം ശരിയാണെന്ന് സ്ഥിരീകരിച്ച കമ്മീഷന്‍ ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഈ നടപടികള്‍ വേഗത്തിലാക്കുക എന്ന ലക്ഷ്യം കൂടി ഹൈക്കോടതിയെ സമീപിച്ചതിലൂടെ ചെന്നിത്തല ലക്ഷ്യം വെക്കുന്നുണ്ട്.

  •  
  •  
  •  
  •  
  •  
  •  
  •