എഡിജിപിയെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. !

Print Friendly, PDF & Email

എഡിജിപി യുടെ കരാട്ടെ ബ്ലാക്ക് ബല്‍റ്റ്കാരിയായ മകളുടെ ശാരീരീക ക്ഷമത പരിശീലിപ്പിക്കാന്‍ വനിത പോലീസ്, പട്ടിക്ക് പോലീസ് വാഹനം: എഡിജിപിയുടെ ജീവിതത്തെക്കുറിച്ച് അമ്പരിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്തുവരുന്നത്. ഇദ്ദേഹം നയിക്കുന്ന ജീവിതം തന്നെ അതിന് ഉദാഹരണമാണെന്നതും ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നു. 15ല്‍ അധികം ക്യാമ്പ് ഫോളോവേഴ്‌സിനെയാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ ജോലിക്കായി നിയോഗിച്ചിരിക്കുന്നത്. തന്റെ നായയെപരിശീലിപ്പിക്കുവാനായി ചുമതലപ്പെടുത്തിയ പോലീസുകാരനെ നായകടിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ സ്ഥലം മാറ്റിയത് കാസര്‍ഗോട്ടേക്ക്. മകളെ ചിരിച്ചുകാണിച്ചു എന്ന പേരില്‍ അഞ്ചോളം പോലീസുകാരെ നല്ലനടപ്പിന് ശിക്ഷിച്ച് ക്യാപിലേക്ക് തിരിച്ചയച്ചുവെന്നും ആരോപണമുണ്ട്. ഇതിന് പുറമേ എഡിജിപിയുടെ പട്ടിക്ക് സഞ്ചരിക്കാന്‍ വരെ പോലീസ് വാഹനം ഉപയോഗിക്കുന്നുവെന്നും സൂചന.

പോലീസ് സേനയിലുള്ളവര്‍ക്ക് ദാസ്യപ്പണി ചെയ്യേണ്ടി വരുന്നുവെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് അസോസിയേഷന്‍ ഡിജിപിക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കി. നാലു ബറ്റാലിയനുകളുടെ ചുമതലയുള്ള ആളാണ് എഡിജിപി സുധേഷ് കുമാര്‍. ഇദ്ദേഹം നാലു വാഹനങ്ങള്‍ അനധികൃതമായി വീട്ടാവശ്യങ്ങള്‍ക്കടക്കം ഉപയോഗിക്കുന്നുവെന്നും പരാതിയുണ്ട്. ബറ്റാലിയനിലുള്ള കുക്ക്, സ്വീപ്പര്‍, കാര്‍പെന്റര്‍ എന്നീ ജോലികള്‍ ചെയ്യുന്നവരെ ഇദ്ദേഹം വീട്ടുജോലികള്‍ ചെയ്യിക്കുന്നുണ്ടെന്നും പരാതിയുയര്‍ന്നിരുന്നു. മുമ്പ് മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് തിരുവന്തപുരത്ത് വാടക വീട് ഇടനില നിന്ന് തരപ്പെടുത്തി നല്‍കാഞ്ഞതിലുള്ള ദേഷ്യം കൊണ്ട് ഇദ്ദേഹം കമാഡിനെ പരസ്യമായി ശകാരിച്ചതും ചര്‍ച്ചാ വിഷയമായിരുന്നു.
.
.