കേന്ദ്ര എജന്‍സികളുടെ അന്വേഷണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടില്ല.
കേരളത്തില്‍ നടക്കുന്ന കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ ഇടപെടുവാന്‍ കഴിയില്ലന്ന് ഇലക്‍ഷന്‍ കമ്മീഷന്‍. ഏജന്‍സികള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തില്‍ ആണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. അന്വേഷണം ആരംഭിച്ചത് ഇലക്‍ഷന്‍ പ്രഖ്യാപിച്ചതിനു ശേഷമല്ല. 2020 മാര്‍ച്ച് മുതല്‍ നടക്കുന്ന അന്വേഷണം ആണിത്. കൂടാതെ അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ ഇടപെടുവാനും അവരുടെ അന്വേഷണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കാനും കമ്മീഷന് അധികാരവും ഇല്ല. അതിനാല്‍, പരാതിയുണ്ടെങ്കില്‍ ഉചിതമായ കോടതിയില്‍ പരാതി ഉന്നയിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി.

