സ്വപന സുരേഷിന്‍റെ വിവാദ ഫോണ്‍ കിട്ടിയത് വിനോദനി ബാലകൃഷണന്. ചോദ്യം ചെയ്യല്‍ 10ന്
യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് വാങ്ങി നല്‍കിയ ആറ് മൊബൈലുകളില്‍ ഒന്ന് ഉപയോഗിച്ചത് വിനോദിനി ബാലകൃഷ്ണന്‍. മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യയാണ് വിനോദിനി. വിവാദമായ ആറ് മൊഭൈലുകളില്‍ ഏറ്റവും വിലകൂടിയ ഫോണ്‍ വിനോദിനിയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ വിനോദിനിയെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് കസ്റ്റംസ്. ഈ മാസം 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. സ്പ്നയുടെ ആറു ഫോണുകളില്‍ 1.13 ലക്ഷം രൂപ വിലവരുന്ന ഫോണാണ് വിനോദനിക്കു ലഭിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്കാണ് ഫോണ്‍ ലഭിച്ചതെന്ന് ആരോപണം ഉയര്‍ത്തി വിവാദം സൃഷ്ടിച്ച സിപിഎം തങ്ങളുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി ബാലകൃഷ്ണനാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയി ചോദ്യം ചെയ്യലിനു ഹാജരാകുവാന്‍ നോട്ടീസ് അയച്ചതോടെ വെട്ടിലായിരിക്കുകയാണ്.