ക്രൂഡ് ഓയിൽ വില കൂപ്പുകുത്തി… എക്‌സൈസ് തീരുവ കുത്തനെ കൂട്ടി… കൊള്ളയടി തുടരുന്നു.

Print Friendly, PDF & Email

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 30 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ തുടരുന്പോള്‍ രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുത്തനെ കൂട്ടിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ലിറ്ററിന് മൂന്നു രൂപയാണ് ഇപ്പോൾ വർദ്ധിപ്പിച്ചിരിക്കുന്നത്. 2019 ഡിസംബറിന് ശേഷം ക്രൂഡ് ഓയിൽ വിലയിൽ അമ്പത് ശതമാനത്തിലേറെ ഇടിവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില എക്കാലത്തേയും കുറഞ്ഞ നിരക്കിൽ തുടരുമ്പോഴാണ് രാജ്യത്ത് പെട്രോൾ, ഡീസൽ എക്‌സൈസ് തീരുവ കൂട്ടുന്നത്. അതോടെ, വിലക്കുറവിന്‍റെ നേട്ടം അനുഭവിക്കുവാന്‍ ഇന്ത്യക്കാര്‍ക്ക് യോഗം ഉണ്ടാവില്ല.

ബെന്റ് ക്രൂഡ് ഓയിലിനും യു.എസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് (ഡബ്ല്യൂ.ടി.ഐ) ക്രൂഡ് ഓയിലിനും ബാരൽ ഒന്നിന് 35 ഡോളറിൽ താഴെയാണ് ഇപ്പോഴത്തെ വില. 2019 ഡിസംബറിന് ശേഷം ക്രൂഡ് ഓയിൽ വിലയിൽ അമ്പത് ശതമാനത്തിലേറെ ഇടിവാണ് ഉണ്ടായത്. ഡിസംബറില്‍ ബാരലിന് 65.5 ഡോളര്‍ ഉണ്ടായിരുന്നിടത്തു നിന്ന് മാർച്ച് പകുതി ആയപ്പോഴേക്കും  32.32 ഡോളറിലേക്ക് ആണ് കൂപ്പുകുത്തിയിരിക്കുന്നത്.

ഇപ്പോൾ 22.98 രൂപയാണ് പെട്രോളിന്റെ എക്സൈസ് തീരുവ. ഡീസലിന് 18.83 രൂപയും. പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ കണക്കു പ്രകാരം 2019 ഏപ്രിൽ-സെപ്തംബർ കാലയളവിൽ രാജ്യത്ത് 15.3 കോടി ലിറ്റർ പെട്രോളും 26.99 കോടി ലിറ്റർ ഡീസലും ദിനംപ്രതി വിൽക്കുന്നുണ്ട്. അഥവാ, ഒരു ദിനം കൊണ്ട് എക്സൈസ് ഡ്യൂട്ടിയിൽനിന്ന് മാത്രം സർക്കാറിന്റെ ഖജനാവിലെത്തുന്നത് 860 കോടി രൂപ. ഒരു മാസം 25800 കോടി രൂപ. തീരുവ വർദ്ധിപ്പിച്ചതു വഴി മാത്രം കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 11 ലക്ഷം കോടിയിലേറെ രൂപയാണ് സർക്കാർ ഖജനാവിലെത്തിച്ചത്.

 

  •  
  •  
  •  
  •  
  •  
  •  
  •