ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് വാഹന പണിമുടക്ക് ഇന്ന്.

Print Friendly, PDF & Email

ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെ മറ്റ് മറ്റ് തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച വാഹന പണിമുടക്ക് ഇന്ന്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ, ഓട്ടോ, ടാക്സി, ട്രക്കർ തുടങ്ങി മോട്ടോര്‍ വാഹന മേഖല പൂര്‍ണ്ണമായും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനത്ത് വാഹന ഗതാഗതം സ്തംഭിക്കും. ഓട്ടോ, ടാക്‌സി, സ്വകാര്യ ബസുകള്‍ എന്നിവരും പണിമുടക്കില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ പൊതുഗതാഗതം സ്തംഭിക്കുംവാഹന പണിമുടക്കിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റിവച്ചു. എന്നാല്‍ കടകന്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

  •  
  •  
  •  
  •  
  •  
  •  
  •