കേരളത്തിലേക്കുള്ള സ്പെഷ്യൽ തീവണ്ടികൾ മാർച്ച് 31 വരെ നീട്ടി. സര്‍വ്വീസുകള്‍ വെട്ടിക്കുറച്ച് കര്‍ണാടക ആര്‍ടിസി.

Print Friendly, PDF & Email

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് അനുവദിച്ച 3 സ്പെഷ്യൽ തീവണ്ടികൾ മാർച്ച് 31 വരെ നീട്ടി. ബെംഗളൂരു-എറണാകുളം (02677- 78), യെശ്വന്ത് പുര -കണ്ണൂർ (06537-38), ബെംഗളുരു – കന്യാകുമാരി (06525-26) എന്നീ തീവണ്ടികൾ ആണ് മാർച്ച് 31 വരെ റെയില്‍വേ നീട്ടിയത്. അതേ സമയം കൊച്ചുവേളി സ്പെഷ്യൽ (06315-16) ൻ്റെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. കന്യാകുമാരി എക്സ്പ്രസ് ദിവസവും രാത്രി 8.10 ന് കെ.എസ്.ആറിൽ നിന്ന് പുറപ്പെടും കൻ്റോൺമെൻ്റ്, കെ.ആർ.പുരം, വൈറ്റ് ഫീൽഡ് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്. യശ്വന്ത് പുര -കണ്ണൂർ എക്സ്പ്രസ് രാത്രി 8 മണിക്ക് പുറപ്പെടും ബാനസവാടി, കാർമലറാം, ഹൊസൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ചെയ്യും. എറണാകുളം എക്സ്പ്രസ് രാവിലെ 6:10 ന് സിറ്റിയിൽ നിന്ന് പുറപ്പെടും. കൻ്റോൺമെൻ്റ്, കർമലറാം ,ഹൊസൂർ എന്നിവിടങ്ങളിൽ ആണ് സ്റ്റോപ്പ്.

എന്നാല്‍ നഗരത്തിൽ നിന്ന് കേരളത്തിലേക്ക് യാത്രക്കാർ കുറഞ്ഞതിനാൽ കർണാടക ആർ.ടി.സി സർവീസുകൾ വെട്ടിക്കുറച്ചിരിക്കുകയാണ്. ക്രിസ്മസ്-പുതുവത്സരാവധിയോടനുബന്ധിച്ച് തിരക്കുണ്ടായിരുന്നെങ്കിലും ഇപ്പോൾ യാത്രക്കാർ കുറവായതിനാൽ പല സരര്‍വ്വീസുകളും വെട്ടിക്കുറക്കുവാന്‍ കര്‍ണാടക ആര്‍ടിസി നിര്‍ബ്ബന്ധിതരായിരിക്കുകയാണ്. ബസിൽ യാത്രക്കാർ കുറവാണെങ്കിൽ സർവീസ് റദ്ദാക്കി ആ പ്രദേശത്തേക്കുള്ള മറ്റു ബസുകളിൽ കയറ്റിവിടുകയാണ് ചെയ്യുന്നതെന്ന് കർണാടക ആർ.ടി.സി. അധികൃതർ പറഞ്ഞു. എന്നാല്‍, കേരള ആർ.ടി.സി.യിൽ നിലവിൽ സർവീസ് വെട്ടിക്കുറയ്ക്കേണ്ട അവസ്ഥയില്ലെന്നും തിങ്കളാഴ്ച ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് 27 സർവീസുകൾ നടത്തിയെന്നും അധികൃതർ അറിയിച്ചു.

Pravasabhumi Facebook

SuperWebTricks Loading...