ജനപ്രിയ പദ്ധതികളുമായി കോണ്‍ഗസ് സര്‍ക്കാര്‍

Print Friendly, PDF & Email

ബെഗളൂരു; തെരഞ്ഞെടുപ്പിനു കേവലം മാസങ്ങള്‍ മാത്രം അവശേഷിക്കെ ജനപ്രിയ പദ്ധതികളുമായി കോണ്‍ഗസ് സര്‍ക്കാര്‍. കുറഞ്ഞ വിലയിയ ഭക്ഷണം നല്‍കുന്ന ഇന്ദിര കന്റീനുകള്‍ ജനം ഇരുകൈകളും നീട്ടി സ്വീകരിച്ചതോടെ സമാനമായ നിരവധി പദ്ധതികള്‍ക്കാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. സാധാരണക്കാരായ ബസ് യാത്രികരെ ലക്ഷ്യം വച്ച് ബസ്സ്റ്റാന്‍ഡുകളില്‍ ഇന്ദിര ക്ലിനിക് ആരംഭിക്കുകയാണ് ആദ്യ പദ്ധതി.

ആദ്യഘട്ടമെന്ന നിലയില്‍ ബെംഗളൂരു നഗര ട്രാന്‍സ് പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്റ്റാന്‍ഡുകളിലായിരിക്കും ക്ലിനിക് ആരംഭിക്കുക. സംസ്ഥാന സര്‍ക്കാര്‍, ബെംഗളൂരു മഹാനഗര സഭ (ബിബിഎംപി)യുടെ സഹകരണത്തോടെയാണ് ബിഎംടിസി ക്ലിനിക്  യാഥാര്‍ത്ഥ്യമാക്കിയത്. പദ്ധതിയില്‍ പെട്ട ആദ്യ ക്ലിനിക് മജസ്റ്റിക്  കെംപഗൗഡ ബസ്റ്റാന്‍ഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ബിഎംടിസി ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും സൗജന്യ പ്രഥമ ശുശ്രൂഷയും അടിയന്തര ശുശ്രൂഷയും ലഭ്യമാക്കുന്ന ഒരു ഡോക്ടറും മറ്റ് സ്റ്റാഫുകളും അടങ്ങിയ ക്ലിനിക് വിജയമായാല്‍ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇന്ദിരാഗാന്ധി ജന്മശതാബ്ദിയുടെ ഭാഗമായാണ്പദ്ധതികള്‍ക്ക് ഇന്ദിഗാന്ധിയുടെ പേരു നല്‍കിയതെന്ന് എച്ച്.എം.രേവണ്ണ പറഞ്ഞു. ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ പ്രവര്‍ത്തിക്കുന്ന ക്ലിനിക് സ്ഥാപിക്കുവാന്‍ 15 ലക്ഷം രൂപ ചെലവായതായി മന്തി പറഞ്ഞു.

താഴ്ന്ന വേതന നിരക്ക് മാത്രം ലഭിക്കുന്ന നഗരത്തിലെ ഗാര്‍മ്മെന്റുകളില്‍ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികള്‍ക്കു വേണ്ടി ഇന്ദിര ട്രാന്‍സ് പോര്‍ട്ട് പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്ന അടുത്ത ജനപ്രിയ പദ്ധതി. ആദ്യം ഗാര്‍മ്മന്റു തൊഴിലാളികളെയാണ് ലക്ഷ്യം വക്കുന്നതെങ്കിലും തുടര്‍ന്ന് നഗരത്തിലെ താഴ്ന്ന വേതനം ലഭിക്കുന്ന മറ്റു മേഖലകളില്‍ ജോലിചെയ്യുന്ന സ്ത്രീ തൊഴിലാളികളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് നഗര വികസന മന്ത്രി കെ.ജെ ജോര്‍ജ് പ്രവാസഭൂമിയോട് പറഞ്ഞു. നിര്‍മാണ മേഖലകളില്‍ ജോലി ചെയ്യുന്ന വനിതകള്‍ക്കു കുറഞ്ഞ നിരക്കില്‍ ബിഎംടിസി ബസില്‍ യാത്ര ചെയ്യാനുള്ള ഇന്ദിരാ പാസ് പദ്ധതികളും ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നു മന്ത്രി പറഞ്ഞു.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply