സ്വകാര്യ ആശുപത്രികളില്‍ നടക്കുന്നത് പിടിച്ചുപറി
സേവന മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഏതാനും ആതുരാലയങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ രാജ്യത്തെ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളിലും രോഗികളെയും ബന്ധുക്കളേയും ദുരിതത്തിലാക്കുന്ന പകല്‍ക്കൊള്ളയാണ് അരങ്ങേറുന്നത്. കുടുംബത്തിലൊരാള്‍ക്ക് അപകടം സംഭവിക്കുക യോ മാരകരോഗം പിടിപെ ടുകയോ ചെയ്താല്‍ ചികി ത്സ നടത്തി ആ കുടുംബം തന്നെ വാഴിയാധാരമാകുന്ന സ്ഥിതി വിശേഷമാണ് ബെംഗളുരു പോലുള്ള നഗ രങ്ങളിലുള്ളത്.
ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ഒന്നുമില്ലാത്ത ലക്ഷക്കണക്കിന് ആളുകള്‍ നഗര ത്തിലുണ്ട്. അതിലേറെയും അന്യനാട്ടുകാരായ പാവപ്പെ ട്ടവരാണ്. രോഗി അന്യ നാട്ടുകാരനാണെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ശൗര്യം കൂടും. ചൂഷണം ഇരട്ടിയാകും. ചോദിക്കാനും പറയാനും ആരും വരില്ല എന്ന ധൈര്യത്തിലാണ് ഈ കൊടിയ അനീതി. ചോദ്യം ചെയ്യുന്ന രോഗികളെയും ബന്ധുക്കളെയും കൈകാര്യം ചെയ്യാന്‍ ഗുണ്ടാ സംഘങ്ങളെ തീറ്റിപ്പോറ്റുന്ന ആശുപത്രികളുണ്ട്.
ചികിത്സയുടെ മറവില്‍ രോഗിയുടെ സമ്പാദ്യത്തിലെ അവസാന നയാപൈ സയും ഊറ്റിയെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സൂപ്പര്‍ സ്‌പെഷ്യാലി റ്റിയുടെ ഗിമ്മിക്കുകള്‍ കാട്ടി ഓരോ സേവനത്തിനും ടെസ്റ്റുകള്‍ക്കും വന്‍തുക ഈടാക്കി പാവപ്പെട്ട രോഗികളെ പിഴിയുന്ന കിരാതവിളയാട്ടം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്.
ബെംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ ചില സ്വകാര്യ ആശുപത്രികള്‍ സകല പരിധികളും ലംഘി ച്ച് രോഗികളെ പിഴിയുന്ന നിരവധി സംഭവങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. രോഗി മരിച്ചാലും ആശുപത്രി അധികൃതര്‍ മരിച്ചെന്ന് പ്രഖ്യാപിക്കാതെ ഐ.സി.യു, വെന്റിലേറ്റര്‍, ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമം എന്നൊക്കെ പറഞ്ഞു ചികിത്സ തുടരും. ബന്ധുക്കളെ യൊന്നും രോഗി കിടക്കുന്നിടത്തേക്ക് അടുപ്പിക്കുകയില്ല. മെഡിക്കല്‍ ബില്‍ ബാ ണം പോലെ കുതിച്ചുയരും. കനിവ് ലവലേശമില്ലാത്ത കൊടും വഞ്ചനയാണിത്.
ചില ആശുപത്രിക്കാരും ട്രാഫിക് പോലീസും തമ്മില്‍ ചില അഡ്ജസറ്റ് മെന്റു കളുണ്ട്. റോഡപകടങ്ങളില്‍ പെടുന്നവരെ ഗവണ്മെന്റ് ആശുപത്രികള്‍ അടുത്തു ണ്ടായാലും ട്രാഫിക് പോലീസുകാര്‍ ഇത്തരം ആശുപത്രികളിലാണെത്തിക്കുക. പ്രാഥമിക ചികിത്സ പെട്ടെ ന്ന് ലഭ്യമാക്കാന്‍ വേണ്ടിയാണെന്ന വിശദീകരണമാണ് നല്‍കുക. ട്രാഫിക്കുകാര്‍ക്ക് നല്ല തുക കമ്മീഷനായി കി ട്ടും. ആ തുകയും കൂടി ആ ശുപത്രിക്കാര്‍ രോഗിയുടെ മെഡിക്കല്‍ ബില്ലില്‍ ചേര്‍ക്കും. അപകടത്തില്‍ പെട്ട് സ്‌പോട്ടില്‍ വെച്ചുതന്നെ മരണം സംഭവിച്ച കേസ്സായാലും പോലീസും ആശുപത്രിക്കാരും ചികിത്സയ്ക്ക് ശേഷമാണ് മരണം സംഭവിച്ചത് എന്ന് രേഖയുണ്ടാക്കും. ചികിത്സാബില്ലാകട്ടെ ലക്ഷങ്ങളില്‍ നിന്ന് ലക്ഷങ്ങളിലേക്ക് പറക്കുന്നത് നിമിഷംകൊണ്ടാണ്. വിവരമറി
ഞ്ഞു ബന്ധുക്കളോ സുഹൃത്തുക്കളോ എത്തുമ്പോഴേ ക്കും മൃതശരീരവും ലക്ഷ ങ്ങളുടെ ബില്ലുമായിരിക്കും പല കേസുകളിലും അവരെ കാത്തിരിക്കുന്നുണ്ടാവുക. ഭീമമായ ചികിത്സാ ബില്ലു കള്‍ അടക്കാത്തതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ ബുദ്ധിമുട്ടിക്കുകയും ഭീഷണിപ്പെ ടുത്തുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ബെംഗളൂരുവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആ വിധത്തില്‍ പീഡിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ മലയാളികളുമുണ്ട്. ചില കേസ്സുകളില്‍ മലയാളി സംഘടനകള്‍ ഇടപെട്ടാണ് മൃതദേഹങ്ങള്‍ വിട്ടുകൊടുക്കാന്‍ ഏര്‍പ്പാടുണ്ടാക്കിയത്. അപകടം മൂലമോ രോഗം പിടിപെട്ടോ ചികിത്സ നടത്തി കടത്തില്‍ മുങ്ങി നരകിക്കുന്ന മലയാളികള്‍ ബെംഗളുരുവിലും പരിസര പ്രദേ ശങ്ങളിലുമുണ്ട്.സാധാരണക്കാര്‍ക് ക് അന്യനാട്ടില്‍ രോഗ ചികിത്സയെന്നാല്‍ അത് മരണശിക്ഷയാണ്.