വഞ്ചിയൂർ സബ് ട്രഷറിയിലെ തട്ടിപ്പ്, ഉദ്യോഗസ്ഥർക്ക് കൂട്ട താക്കീത് മാത്രം
വഞ്ചിയൂർ സബ് ട്രഷറിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ട്രഷറി ഡയറക്ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയുള്ള വകുപ്പുതല നടപടി കൂട്ട താക്കീതിലൊതുക്കി. ട്രഷറി ഡയറക്ടർ എ.എം.ജാഫർ, ടി.എസ്.ബി ആപ്ലിക്കേഷൻ സ്റ്റേറ്റ് കോർഡിനേറ്റർ മോഹൻ പ്രകാശ്, ടി.എസ്.ബി ആപ്ലിക്കേഷൻ ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ എസ്.എസ്.മണി, വഞ്ചിയൂർ സബ് ട്രഷറിയിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ രാജ്മോഹൻ എസ്.ജെ എന്നിവർക്കെതിരെയുള്ള നടപടിയാണ് താക്കീതിൽ ഒതുക്കിയത്
വിരമിച്ച ജീവനക്കാരൻ്റെ പാസ് വേർഡ് മാറ്റാതിരുന്ന ഉദ്യോഗസ്ഥൻ ടി.എസ്.ബി ചീഫ് കോർഡിനേറ്റർ രഘുനാഥൻ ഉണ്ണിത്താനും താക്കീത് മാത്രമാണ് നൽകിയത്. താക്കീത് നൽകിയ മറ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മേൽനോട്ടക്കുറവുണ്ടായെന്നും, ജീവനക്കാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇക്കാര്യം സർവീസ് ബുക്കിൽ രേഖപ്പെടുത്തുമെന്നല്ലാതെ മറ്റ് നടപടികൾക്ക് നിർദേശമില്ല.