വോട്ടിങ്ങ് മെഷിന്‍ ഹാക്ക് ചെയ്ത്‌ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍!!!

Print Friendly, PDF & Email

ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷിന്‍ (EVM) ഹാക്ക് ചെയ്യാമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. അമ്പരന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗത്ത് ദൂരവ്യാപകമായ ചലനമുണ്ടാക്കുന്നതാണ് അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍.

രു വിധത്തിലും കൃത്രിമത്വം കാണിക്കാവാന്‍ കഴിയാത്ത വിധം പൂര്‍ണ്ണ സുരക്ഷിതമാണ് ഇന്ത്യ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിങ്ങ് മിഷന്‍ എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശ വാദങ്ങള്‍ പൊളിച്ചടുക്കി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. പ്രത്യക്ഷത്തില്‍ തിരിച്ചറിയപ്പെടാത്ത വിധം വോട്ടിങ്ങ് മിഷനില്‍ ഘടിപ്പിച്ച ഉപകരണത്തിലേക്ക് മൊബൈല്‍ ഫോണില്‍ നിന്ന് കൊടുക്കുന്ന ടെക്സ്റ്റ് മെസേജ് വഴി; വോട്ട് രേഖപ്പെടുത്തുന്നതു മുതല്‍ വോട്ടെണ്ണുന്നതുവരെ ഏതു സമയത്തും തിരഞ്ഞെടുപ്പു ഫലത്തില്‍ എങ്ങനെ വേണമെങ്കിലും തിരിമറി കാണിക്കുവാന്‍ കഴിയുമെന്ന് അമേരിക്കയിലെ മിച്ചിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ജെ.അലക്‌സ് ഹാല്‍ഡര്‍മാന്റെ നേതൃത്വത്തില്‍ ഒരു പറ്റം ശാസ്ത്രജ്ഞര്‍ തെളിയിച്ചിരിക്കുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അതോടെ ലോകത്ത് കൃത്രിമത്വം കാണിക്കുവാന്‍ കഴിയാത്ത ഉപകരണമെന്ന ഖ്യാതി ഇന്ത്യന്‍ ഇവിഎംന്  നഷ്ടപ്പെടുകയാണ്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗത്ത് ദൂരവ്യാപകമായ ചലനമുണ്ടാക്കുന്നതാണ് അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍.

ഇവിഎംന്റെ ഡിസ്‌പ്ലേ ബോര്‍ഡിന്റെ തനി പകര്‍പ്പായ ഡിസ്‌പ്ലെ ബോര്‍ഡ് ഉണ്ടാക്കി അതിന്റെ അടിയില്‍ ബ്ലൂടൂത്ത് റേഡിയോയോടുകൂടിയ മൈക്രോ പ്രോസസര്‍ ഘടിപ്പിക്കുകയും  അത് വോട്ടിങ്ങ് മിഷന്റെ ഡിസ്‌പ്ലേ ബോര്‍ഡില്‍ ഘടിപ്പിക്കുകയും ആയിരുന്നു തങ്ങള്‍ ചെയ്തതെന്ന് പ്രൊഫ. അലക്‌സ് ഹാര്‍ഡര്‍മാന്‍ പറയുന്നു. വോട്ടിങ് മിഷന്‍ ഡിസ്‌പ്ലേയുടെ തനി പകര്‍പ്പായ തങ്ങളുടെ ഡിസ്‌പ്ലേ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ മാത്രമേ തിരിച്ചറിയുവാന്‍ കഴിയുകയുള്ളു. പിന്നീട് മൊബൈല്‍ ഫോണില്‍ നിന്നു കൊടുക്കുന്ന മെസേജ് വഴി വോട്ടിങ്ങിലോ കൗണ്ടിങ്ങിലോ എങ്ങനെ വേണമെങ്കിലും മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയുമെന്ന് തെളിയിക്കുകയായിരുന്നു അലക്‌സ് ഹാര്‍ഡ്മാനും കൂട്ടരും. മെഷിനില്‍ ഇത്തരം കൃത്രിമത്വം നടത്തുന്നവര്‍ക്ക് തങ്ങളാഗ്രഹിക്കുന്ന കൗണ്ടിങ്ങ് ഫലം ഡിസ്‌പ്ലേയില്‍ കാണിക്കുവാന്‍ കഴിയും. കൂടാതെ തിരഞ്ഞെടുപ്പിന്റേയും കൗണ്ടിങ്ങിന്റേയും ഇടവേളയില്‍ വോട്ടിങ്ങ് മിഷനില്‍ ശേഖരിച്ചുവച്ചിരിക്കുന്ന വോട്ടിന്റെ ഫലത്തില്‍ ഈ മൈക്രോ പ്രോസസര്‍ ഉപയോഗിച്ച് മാറ്റം വരുത്തുവാനും കഴിയും. ഇങ്ങനെ വരുത്തുന്ന മാറ്റം പിന്നീട് തിരച്ചറിയുവാനോ തെളിയിക്കുവാനോ കഴിയില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇവിഎംന്റെ സുരക്ഷിതത്വം മിഷന്റെ സുരക്ഷിതത്വത്തില്‍ മാത്രമല്ല അതിന്റെ മൊത്തം സംരക്ഷണത്തില്‍ അധിഷ്ഠിതമായതുകൊണ്ട് ആര്‍ക്കും കൃത്രിമത്വം കാണിക്കുവന്‍ കഴിയില്ല എന്ന ഡപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അലോക് ശുക്ലയുടെ അവകാശവാദത്തേയും പ്രൊഫ. അലക്‌സ് ഹാര്‍ഡ്മാനും കൂട്ടരും ചോദ്യം ചെയ്യുന്നു. ഇവിഎം സ്ഥാനാര്‍ത്ഥികള്‍ പരിശോദിച്ച് അവര്‍ സീലുചെയ്ത് സംരക്ഷിക്കുന്നതാണെന്നും അത് പിന്നീട് ആര്‍ക്കും പൊളിക്കുവാന്‍ കഴിയില്ലന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. പേപ്പര്‍ സീലിലും വാക്‌സിലും ആര്‍ക്കും തിരിച്ചറിയപ്പെടാന്‍ കഴിയാത്തവിധം വളരെയെളുപ്പത്തില്‍ കൃത്രിമത്വം കാണിക്കുവാന്‍ കഴിയുമെന്ന് അവര്‍ പറയുന്നു. 2009ലെ പൊതു തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത് 1,368,430 ഇവിഎംകളാണ് അത്രയുംവോട്ടിങ്ങ് മെഷിനുകളില്‍ ഒരുപോലെ കൃത്രിമത്വം കാണിക്കുക എന്നത് അസാധ്യമായ കാര്യമാണെന്നും പ്രൊഫ. അലക്‌സ് ഹാര്‍ഡ്മാന്‍ പറയുന്നു.

Leave a Reply