ഇന്ത്യ കോവിഡ്-19 വാക്‌സിന്‍ കയറ്റുമതി ആരംഭിക്കുന്നു

Print Friendly, PDF & Email

ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, സീഷെല്‍സ് എന്നീ ആറ് രാജ്യങ്ങളിലേക്ക് ബുധനാഴ്ച മുതല്‍ ഇന്ത്യയില്‍നിന്ന് കോവിഡ്-19 വാക്‌സിന്‍ കയറ്റുമതി ആരംഭിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളുടെ അന്തിമ അനുമതി വാക്‌സിന്‍ കയറ്റുമതിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മാലദ്വീപിലേക്ക് ബുധനാഴ്ച ഒരുലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളും ഭൂട്ടാനിലേക്ക് ഒന്നരലക്ഷം ഡോസുകളും കയറ്റിയയക്കും. ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകള്‍ ആവശ്യപ്പെട്ട് നിരവധി രാജ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര ആവശ്യങ്ങളിലേക്കുള്ള വാക്സിന്‍ ഉറപ്പു വരുത്തിയതിനു ശേഷം ഘട്ടംഘട്ടമായിട്ടായിരിക്കും വിദേശ രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്യുക. ആഗോള സമൂഹത്തിന്റെ ആരോഗ്യ പരിപാലന ആവശ്യമായ വാക്സിനുകളില്‍ 60 ശതമാനവും ഇന്ത്യയാണ് വിതരണം ചെയ്യുന്നത്. അതിനാല്‍ തന്നെ പല രാജ്യളുടേയും ദീര്‍ഘകാലമായിട്ടുള്ള വിശ്വസനീയമായ പങ്കാളിയാണ് ഇന്ത്

  •  
  •  
  •  
  •  
  •  
  •  
  •