കെഎസ്ആര്‍ടിസി മുഴുവന്‍ സര്‍വ്വീസുകളും പുനരാരംഭിക്കുന്നു.
ലോക്ഡൗണിനെ തുടർന്ന് ഒമ്പതു മാസക്കാലത്തോളം സംസ്ഥാനത്ത് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസിയുടെ മുഴുവൻ സർവ്വീസുകളും നാളെ (വെള്ളിയാഴ്ച) മുതല്‍ പുനരാരംഭിക്കും. എന്നാല്‍ ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകളിലും, സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും ഓപ്പറേറ്റ് ചെയ്യുന്ന നിലവിലെ സംവിധാനം തുടരും. ക്രിസ്തുമസ് പുതുവൽസര ദിനത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവ്വീസും നടത്തും. ഡിസംബർ 21 മുതൽ ജനുവരി 4 വരെ,കേരളത്തിലെ വിവിധ കേന്ദ്രങ്ങിൽ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചുമാണ് സർവ്വീസ് നടത്തുക.

