GENERAL

“വാ​ക്കു​ക​ള്‍ സൂ​ക്ഷി​ച്ച് ഉ​പ​യോ​ഗി​ക്ക​ണം’. പ്രധാനമന്ത്രിക്ക് മുന്നറിയിപ്പുമായി മൻമോഹൻ സിംഗ്

പ്ര​ധാ​ന​മ​ന്ത്രി വാ​ക്കു​ക​ള്‍ സൂ​ക്ഷി​ച്ച് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഉ​റ​ച്ച തീ​രു​മാ​ന​ങ്ങ​ളും ന​യ​ത​ന്ത്ര​വു​മാ​ണ് ഇ​പ്പോ​ൾ വേ​ണ്ട​തെന്നും തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത് ന​യ​ത​ന്ത്ര​ത്തി​ന് പ​ക​ര​മാ​വി​ല്ല എന്നും മന്‍മോഹന്‍സിം​ഗ് പ്രധാനമന്തിക്ക് മുന്നറിയിപ്പു നല്‍കി. ഇ​ന്ത്യ-​ചൈ​ന സം​ഘ​ര്‍​ഷ​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച ഇ​ന്ത്യ​ൻ സൈ​നി​ക​ർ​ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ആവശ്യപ്പെട്ടു. പ്രധാനമന്തിക്കെഴുതിയ കത്തിലാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിഗ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നറിയിപ്പ് നല്‍കിയത്.

സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി മോദി ഗാല്‍വാന്‍ വാലി സംഘര്‍ഷത്തെ കുറിച്ച് പറഞ്ഞത്, ”നാ വഹാന്‍ കോയി ഹമാരി സീമാ മേ ഗുസ് ഗയ ഹായ് ഓര്‍ നാ ഹായ് കോയി ഗുസ ഹുവ ഹായ്, നാ ഹായ് ഹമാരി കോയി പോസ്റ്റ് കിസി ഡൂസ്രെ കബ്‌സെ മേ ഹായ്’ എന്നായിരുന്നു. ഇ​ന്ത്യ​യു​ടെ പ്ര​ദേ​ശ​ത്ത് പു​റ​ത്തു​നി​ന്നാ​രും ക​ട​ന്നു​ക​യ​റി​യി​ല്ല, ഇ​ന്ത്യ​ന്‍ പോ​സ്റ്റ് ആ​രും പി​ടി​ച്ചെ​ടു​ത്തി​ല്ല എന്നായിരുന്നു സ​ര്‍​വ​ക്ഷി​യോ​ഗ​ത്തി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന അതിര്‍ത്തിയില്‍ 20 സൈനികര്‍ വീരമൃത്യൂ വരിച്ചതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനകള്‍ക്ക് വിരുദ്ധമായി നുഴഞ്ഞുകയറ്റം നിഷേധിക്കുന്ന തരത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം ഇതോടെ വിവാദമാവുകയായിരുന്നു.

ഇതിനു പിന്നാലെ ഇന്ത്യന്‍ നിയന്ത്രണ രേഖയുടെ (എല്‍എസി) ഇന്ത്യന്‍ ഭാഗത്ത് ഗാല്‍വാന്‍ താഴ്വരയില്‍ പോസ്റ്റ് പണിയാന്‍ ചൈനീസ് സൈന്യം ശ്രമിച്ചുവെന്നും ഈ പോസ്റ്റ് ഇന്ത്യന്‍ സൈനികര്‍ ജൂണ്‍ ആറിന് പൊളിച്ചുമാറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷമുണ്ടാക്കി എന്നുമുള്ള വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ പ്രസ്താവന രാഹുല്‍ അടക്കുമുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് മോദിക്കെതിരെ തിരിയാനുള്ള പിടിവള്ളിയാവുകയും ചെയ്തു. ഇതോടെ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിച്ച രാഹുലിനും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുന്നില്‍ മോദിയും ബിജെപിയും പ്രതിരോധത്തിലാവുകയായിരുന്നു.

ഇതിനിടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു രംഗത്തെത്തിയതോടെ ആകെ പരുങ്ങളിലായിരിക്കുകയാണ് ബിജെപി പ്രചാരണ വിഭാഗം. അക്രമാസക്തമായ മുഖാമുഖത്തിന് ഇന്ത്യന്‍ സൈനികരാണ് ഉത്തരവാദികളെന്നും ഗാല്‍വാന്‍ വാലി ഒരു ചൈനീസ് പ്രദേശമാണെന്ന ചൈനയുടെ നിലപാടിനെ ഇത് സാധൂകരിക്കുന്ന തരത്തില്‍ മോദിയുടെ പ്രസ്താവനയെ ഉപയോഗപ്പെടുത്തിയാണ് ചൈനീസ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.

ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍ സിങ് രംഗത്തു വന്നിരിക്കുന്നത്. പ​ല​രീ​തി​യി​ല്‍ സം​സാ​രി​ക്കു​ന്ന​ത് രാ​ജ​താ​ല്പ​ര്യ​ത്തി​ന് ചേ​ര്‍​ന്ന​ത​ല്ലന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. “അ​തി​ർ​ത്തി​യി​ലെ പ്ര​ശ്ന​ത്തെ രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ട​ണം. ഇ​ത് സം​ബ​ന്ധി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട​രു​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളെ​ടു​ത്ത് ചൈ​ന​യെ ത​ങ്ങ​ളു​ടെ ഭാ​ഗം ന്യാ​യീ​ക​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. അ​തി​ര്‍​ത്തി​യി​ല്‍ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​ക​രു​ത്. സ​ര്‍​ക്കാ​രി​ന്‍റെ എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ളും ഈ ​വി​ഷ​യം ഒ​രേ രീ​തി​യി​ല്‍ കൈ​കാ​ര്യം ചെ​യ്യ​ണം. “രാ​ജ്യ​ത്തി​ന് വേ​ണ്ടി​യാ​ണ് ധീ​ര സൈ​നി​ക​ർ ജീ​വ​ത്യാ​ഗം ചെ​യ്ത​ത്. അ​വ​രു​ടെ വീ​ര​മൃ​ത്യു വെ​റു​തെ​യാ​ക​രു​ത്. സാ​ഹ​ച​ര്യ​ത്തി​നൊ​ത്ത് ഉ​യ​ർ​ന്ന് സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

0